Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത് സ്ഥാനാർഥി കെ....

ഇടത് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; നിഷേധിച്ച് സി.പി.എം

text_fields
bookmark_border
Alathur weapons issues
cancel

ചേലക്കര: ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. ആരോപണത്തിന് കാരണമായ സി.സി.ടിവി ദൃശ്യങ്ങൾ യു.ഡി.എഫ് ക്യാമ്പ് പുറത്തുവിട്ടു.

എന്നാൽ, പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.

സി.പി.എം കൊടിക്കെട്ടിയ വാഹനത്തിൽ നിന്ന് ആയുധങ്ങളെന്ന് തോന്നിപ്പിക്കുന്ന സാധനങ്ങൾ തൊട്ടടുത്ത ഓടയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും പിന്നീട് സാധനങ്ങൾ കാറിലേക്ക് തിരികെ വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരോപണത്തിന് കാരണമായ ദൃശ്യങ്ങൾ ചേലക്കര പൊലീസിന് കൈമാറിയെന്നാണ് വിവരം.

ആരോപണത്തിന്‍റെ നിജസ്ഥിതി അറിയാൻ സി.സിടിവി ദൃശ്യങ്ങളിലുള്ള ആളുകളെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:weapons issues K Radhakrishnan lok sabha elections 2024 
News Summary - UDF said that weapons were found in Left candidate K. Radhakrishnan's escort vehicle; Denied by C.P.M
Next Story