Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിജെപി നേതാവിന്റെ...

ബിജെപി നേതാവിന്റെ സഹോദരിക്ക് ജോലി നൽകി; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

text_fields
bookmark_border
Palakkad dcc Congress
cancel

പാലക്കാട്: ബിജെപി നേതാവിന്റെ സഹോദരിക്ക് താൽക്കാലിക നിയമനം നൽകിയതിനെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് പാലക്കാട് വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പ്രവർത്തകരുടെ വേദന പരിഹരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ പ്രതികരിച്ചു.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലാണ് ബിജെപി നേതാവും മഹിളാമോർച്ച ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യക്ക് താൽകാലിക നിയമനം നൽകിയത്. നിയമനത്തിന് പിന്നിൽ ജനപ്രതിനിധിയായ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് ആക്ഷേപം. നിയമനം റദ്ദാക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും മണ്ഡലം പ്രസിഡന്റ് പരാതി നൽകി. വീഴ്ച ഉണ്ടായെങ്കിൽ തിരുത്തുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

‘എവിടെയാണോ ഒഴിവുള്ളത്, അവിടെ നിയമിക്കേണ്ട ബാധ്യത അതാത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാർക്കാണ്. അവർ ചെയ്തു കാണും. ആ ചെയ്തതിൽ വല്ല അപാകതയും ഉണ്ടോ എന്നും ഏത് മാനദണ്ഡത്തിലാണ് ചെയ്തതെന്നും പരിശോധിക്കും. മാനദണ്ഡം ലംഘിച്ചിട്ടാണ് വ്യക്തികളെ നിയമിച്ചതെങ്കിൽ നടപടിയെടുക്കാൻ ആവശ്യപ്പെടും’ -തങ്കപ്പൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:BJP Congress jobs 
News Summary - Uproar in Palakkad Congress over job to BJP leader's sister
Next Story