Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറാൻ യുദ്ധം: മിനാബ്...

ഇറാൻ യുദ്ധം: മിനാബ് സ്കൂൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യു.എസിനെന്ന് ആംനസ്റ്റി ഇന്‍റർ നാഷനൽ

text_fields
bookmark_border
ഇറാൻ യുദ്ധം: മിനാബ് സ്കൂൾ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യു.എസിനെന്ന് ആംനസ്റ്റി ഇന്‍റർ നാഷനൽ
cancel

തെഹ്റാൻ: ഇറാനെതിരാ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണത്തിൽ പ്രൈമറി സ്കൂളിനു നേരെ ആക്രമണമുണ്ടായതിന്‍റെ ഉത്തരവാദിത്വം യു.എസിനാണന്ന് ആംനസ്റ്റി ഇന്‍റർ നാഷനൽ. ഫെബ്രുവരി 28ന് തെക്കൻ ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപികമാരുമായി 170 പേർ കൊല്ലപ്പെട്ടിരുന്നു. സ്‌കൂളിൽ നടന്ന മാരകമായ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ യുഎസ് സൈന്യം മതിയായ മുൻകരുതലുകൾ എടുത്തില്ലെന്നും ആംനസ്റ്റി ഇന്‍റർ നാഷനൽ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇറാനെതിരായ യു.എസ്-ഇസ്രായേൽ പ്രചാരണത്തിന്റെ ആദ്യദിവസമാണ് മിനാബിൽ പെൺകുട്ടികൾ പഠിക്കുന്ന പ്രൈമമറി സ്കൂളിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.

സ്കൂളിന് നേരെ യു.എസ് നിർമിത ടോമാഹാക്ക് മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. ഈ യുദ്ധത്തിൽ യു.എസ് സേന മാത്രമാണ് ടോമാഹാക്ക് മിസൈലുകൾ ഉപയോഗിക്കുന്നത്, അവ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്ന മിസൈലുകളുമാണ്.അടുത്തുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കോമ്പൗണ്ടിലെ കെട്ടിടങ്ങൾക്കൊപ്പം സ്കൂളും ആക്രമിക്കുകയായിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ എന്നിവയിൽ നിന്ന ലഭിച്ച വിവരങ്ങളാണ് സംഘം പഠന വിധേയാക്കിയത്.

ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലും യു.എസും നടത്തുന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെ തെളിവാണ് മിനാബ് ആക്രമണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലും യു.എസും നടത്തിയേക്കാവുന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെ തെളിവാണ് മിനാബ് ആക്രമണമെന്നും പഠന സംഘം ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് വാഷിംഗ്ടൺ പറഞ്ഞിട്ടുണ്ടെങ്കിലും, സമഗ്രമായ അന്വേഷണം നടത്താനും സംഭവിച്ചതിന് ഉത്തരവാദിത്തം ഉറപ്പാക്കാനും യു.എസിനുമൽ സമ്മർദ്ദം ഏറുകയാണ്. ഈ ദുരന്തം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് അമേരിക്കൻ ജനതക്കും കോൺഗ്രസിനും വ്യക്തമായ ഉത്തരം വേണമെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റ് അംഗങ്ങൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
TAGS:World News Israel Iran War US Attack on Iran Iran Schoolgirl 
News Summary - US responsible for deadly attack on Iranian school: Amnesty International
Next Story