Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ തെരഞ്ഞെടുപ്പിൽ...

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിലെത്തും -വി. എം. സുധീരൻ

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിലെത്തും -വി. എം. സുധീരൻ
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ശി​വ​കു​മാ​ർ വി.​എം. സു​ധീ​ര​നോ​ടൊ​പ്പം പ​ര്യ​ട​ന​ത്തി​ൽ

നെടുമങ്ങാട്: ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ ജനവികാരമുണ്ടന്നും 100-ൽ പരം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും വി.എം. സുധീരൻ. കേരളം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്നും വി.എം. സുധീരൻ ആരോപിച്ചു. അരുവിക്കര നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. എസ്. ശിവകുമാറിന്റെ പര്യടനം വെള്ളൂർക്കോണത്തു സമാപിച്ചു.

അതേസമയം മീ​ന​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ല്‍ മ​ഴ​യെ​ത്തി​യെ​ങ്കി​ലും വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ട് കൂ​ടു​ക​യാ​ണ്. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ള്‍, പ​ദ​യാ​ത്ര, വാ​ഹ​ന പ​ര്യ​ട​നം എ​ന്നി​വ​യി​ലൂ​ടെ പ്ര​ദേ​ശി​ക നേ​താ​ക്ക​ളെ​യും അ​ണി​ക​ളെ​യും ആ​വ​ശ​ഭ​രി​ത​രാ​ക്കി മു​ന്ന​ണി നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​മാ​കെ നി​റ​ഞ്ഞു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നു ക​ള​മൊ​രു​ങ്ങി​യ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​​ർ​ഥി​ക​ളും പ്ര​വ​ര്‍ത്ത​ക​രും നാ​ട് ഇ​ള​ക്കി​മ​റി​ച്ച് വോ​ട്ടു​തേ​ടി ഓ​ടു​ക​യാ​ണ്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​ബി. സ​തീ​ഷ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടെ ഊ​രൂ​ട്ട​മ്പ​ലം നീ​റോ​ട്ടു​വി​ളാ​ക​ത്ത് നി​ന്ന് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​സം​ഗ​ങ്ങ​ളും വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​ചാ​ര​ണം പ്ര​വ​ര്‍ത്ത​ക​രെ ആ​വേ​ശ ഭ​രി​ത​രാ​ക്കി. സം​സ്ഥാ​ന​ത്തെ​യും മ​ണ്ഡ​ല​ത്തി​ലെ​യും പ​ത്ത് വ​ര്‍ഷ​ത്തെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് വോ​ട്ടു തേ​ടി​യു​ള്ള പ്ര​ചാ​ര​ണ​വാ​ഹ​നം സ്ഥാ​ന​ർ​ഥി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്രാ​വ​ച്ച​മ്പ​ല​ത്ത് സ​തി​ഷി​നു​വേ​ണ്ടി സി.​പി. എം ​പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് വോ​ട്ടു​ചോ​ദി​ച്ചി​റ​ങ്ങി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ആ​ർ. ബൈ​ജു വി​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം വി​ള​പ്പി​ല്‍ശാ​ല പു​ളി​യ​റ​ക്കോ​ണ​ത്ത് നി​ന്നാ​രം​ഭി​ച്ചു.

രാ​വി​ലെ 8.30ന് ​കെ.​പി.​സി.​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ന്‍ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​പ്പി​വി​ള, മു​ള​യ​റ ചെ​റു​കോ​ട് തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് സ്ഥാ​നാ​ര്‍ഥി​ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഉ​ച്ച​ക്കു​ശേ​ഷം പ​ണ്ടാ​ര​വി​ള​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം വൈ​കീ​ട്ടും തു​ട​ർ​ന്ന്. രാ​ത്രി കു​ണ്ട​മ​ൺ​ക​ട​വി​ലാ​ണ് സ​മാ​പി​ച്ച​ത്. എ​ൻ.​ഡി.​എ. സ്ഥാ​നാ​ർ​ഥി പി.​കെ. കൃ​ഷ്ണ​ദാ​സ് തി​ങ്ക​ളാ​ഴ്ച പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ജ​ങ്ഷ​നി​ലും ഗ്രാ​മ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ​ദ​യാ​ത്ര​യും ന​ട​ത്തി. പേ​യാ​ട് ജ​ങ്ഷ​നി​ല്‍ ന​ട​ന്ന നാ​രി സം​ഗ​മം ബി.​ജെ.​പി ദേ​ശി​യ വ്യ​ക്താ​വ് ഖു​ശ്ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​ഗ​മ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യും.

Show Full Article
TAGS:vm sudheeran UDF Kerala Assembly Election 2026 Candidates 
News Summary - V. M. Sudheeran says UDF will win more than 100 seats in the assembly elections and come to power
Next Story