Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമേശ്‌ ചെന്നിത്തല സഭ...

രമേശ്‌ ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വി.ഡി സതീശൻ

text_fields
bookmark_border
രമേശ്‌ ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വി.ഡി സതീശൻ
cancel

കോട്ടയം: രമേശ്‌ ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ്‌ ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗീയതയെയാണ് എതിർക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാർ. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ജെ ബി കോശി കമ്മീഷൻ 2023ൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നുവർഷക്കാലം പൂഴ്ത്ത വെച്ച് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട സർക്കാരാണിത്. എന്നിട്ടാണ് ഇപ്പോൾ പി.എസ്‍.സി പ്രായം കൂട്ടിയത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.

ആര് ഡാറ്റാ മോഷ്ടിച്ചാലും തെറ്റാണ്. പ്രധാനമന്ത്രി മോഷ്ടിച്ചാൽ മുഖ്യമന്ത്രിയും മോഷ്ടിക്കുമോ. ആരോഗ്യ മന്ത്രി ഒരു വലിയ ഹാൾ വാടകക്ക് എടുക്കണം. എന്നിട്ട് അന്വേഷണത്തിന് ഉത്തരവ് ഇട്ട കേസ് എല്ലാം അവിടെ വെക്കണം. വീണ ജോർജ് പ്രസംഗിച്ചു നടക്കാതെ അതിൽ നടപടി എടുക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, മോഹൻലാലുമായി ഇന്റർവ്യൂ നടത്തിയതിനെ എതിർക്കുന്നില്ല. മുൻപ് ഉമ്മൻ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നു. വാർത്താ സമ്മേളനങ്ങളിൽ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ഇന്റർവ്യൂ നടത്തിയല്ലോ. അങ്ങനെയെങ്കിലും മുഖ്യമന്ത്രി ഒന്ന് ചിരിച്ചുവല്ലോ. തന്ത്രിക്ക് ഒരു പരിരക്ഷയും വേണ്ട. ഒരു പൗരന് പരിരക്ഷ വേണ്ടേ. എന്തിനാണ് അറസ്റ്റെന്ന് സർക്കാർ പറയണം. തെളിവ് ഇല്ലെന്ന് പറഞ്ഞത് കോടതിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
TAGS:Kerala News Politcs VD Satheesan Politics 
News Summary - VD Satheesan asks what is wrong with Ramesh Chennithala arriving at the church headquarters
Next Story