Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അന്നും ധരിച്ചത് അതേ...

‘അന്നും ധരിച്ചത് അതേ കണ്ണട’; വിവാദ ബിസിനസുകാരൻ കാണാൻ വന്നെന്ന് സതീശൻ, ഡികെ ശിവകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിവെച്ചു

text_fields
bookmark_border
https://www.madhyamam.com/tags/dk-sivakumar
cancel

തി​രു​വ​ന​ന്ത​പു​രം: മെ​റ്റാ സ്മാ​ർ​ട്ട് ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​ളി​കാ​മ​റ ഓ​പ​റേ​ഷ​ൻ വി​വാ​ദ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​പ്പോ​ൾ മെ​റ്റ എ.​ഐ സ്‌​മാ​ർ​ട്ട് ഗ്ലാ​സ് ധ​രി​ച്ചി​രു​ന്ന ബി​സി​ന​സു​കാ​ര​ൻ, ത​ന്നെ കാ​ണാ​ൻ വ​ന്ന​പ്പോ​ഴും ഇ​തേ ഗ്ലാ​സ് ത​ന്നെ​യാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഈ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​യും ത​ന്നെ​യും കാ​ണാ​ൻ വ​ന്ന​പ്പോ​ൾ മാ​ത്രം ഈ ​ബി​സി​ന​സു​കാ​ര​ൻ എ​ന്തി​നാ​ണ് സ്മാ​ർ​ട്ട് ഗ്ലാ​സ് ധ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​തേ വ്യ​വ​സാ​യി ബി.​ജെ.​പി നേ​താ​ക്ക​ളെ​യും മ​റ്റ് കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും ക​ണ്ട ചി​ത്ര​ങ്ങ​ളി​ൽ ഈ ​ക​ണ്ണ​ട ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കേ​ര​ള സ​ർ​ക്കാ​ർ പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെറ്റ എ.ഐ ഗ്ലാസ് ഉപയോഗിച്ച് തന്നെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപറേഷൻ ശ്രമം നടന്നതായി ഡി.കെ. ശിവകുമാർ സ്വകാര്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

‘തന്നെ സന്ദർശിക്കാനെത്തിയ ഒരു വ്യവസായി ധരിച്ചിരുന്ന മെറ്റ സ്മാർട്ട് ഗ്ലാസാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് സന്ദർശകന്റെ നീക്കങ്ങളെക്കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി.

തന്നെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സ്റ്റിങ് ഓപറേഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു ഈ സംഭവമെന്ന് ശിവകുമാർ ആരോപിച്ചു. ഉദ്യോഗസ്ഥർ മുഖേന അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയത്. ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്.

പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് മാറി. ബൂത്ത് തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളുമാണ് സംശയത്തിനിടയാക്കിയത്’ -ശിവകുമാർ പറഞ്ഞു.

തന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന്, അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.

തനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്കിടയിലും സന്ദർശകൻ ഇതേ മെറ്റ ഗ്ലാസ് ധരിച്ചിരുന്നു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:hidden camera operation VD Satheesan DK Shivakumar Controversy 
Next Story