Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഹരിത സമൃദ്ധി’യിൽ ഇനി...

‘ഹരിത സമൃദ്ധി’യിൽ ഇനി മന്ത്രി മന്ദിരങ്ങളും

text_fields
bookmark_border
‘ഹരിത സമൃദ്ധി’യിൽ ഇനി മന്ത്രി മന്ദിരങ്ങളും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രി മന്ദിരങ്ങളെ കാർഷിക വിളകളാലും അലങ്കാര സസ്യങ്ങളാലും സമൃദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രി ടി. സിദ്ദീഖിന്‍റെ ഔദ്യോഗിക വസതിയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. മന്ത്രിയും കുടുംബവും ചേർന്നാണ് കൃഷി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മന്ത്രി മന്ദിരങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വസതികളുടെ പരിസരം അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുകയുമാണ് ലക്ഷ്യം.

കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഏകദേശം 250 ഗ്രോബാഗുകളിലും ചട്ടികളിലുമാണ് കൃഷി ഒരുക്കിയത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ്, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസ് എന്നിവിടങ്ങളിലുൾപ്പെടെ പച്ചക്കറി കൃഷിയും അലങ്കാരസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളും നടപ്പാക്കാൻ നടപടി പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:vegetable cultivation ministers house Kerala News Trivandrum News 
News Summary - vegetable cultivation in ministers house
Next Story