Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പത്മഭൂഷൺ ഏത്...

‘പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താൽ കിട്ടും, തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല...’; വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം പുറത്ത്

text_fields
bookmark_border
Vellappally Natesan
cancel

കോഴിക്കോട്: രാജ്യം പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി​ പ്രഖ്യാപിച്ചതിന് പിന്നാലെ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​​ടേ​ശ​ന്‍റെ പ​ത്മ​ഭൂ​ഷ​നെ കുറിച്ച് പരാമർശമുള്ള വിഡിയോ പുറത്ത്. പ​ത്മ​ഭൂ​ഷ​ൺ കാശ് കൊടുത്താൽ കിട്ടുന്നതാണെന്ന ഇന്ത്യൻ എക്സ്പ്രസിന് നൽകിയ നൽകിയ അഭിമുഖത്തിലെ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

‘പത്മഭൂഷണൊക്കെ വല്ല വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീല്ലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം. തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല. ഞാൻ വല്ല അവാർഡ് വാങ്ങിച്ചതായി കേട്ടിട്ടുണ്ടോ?...’ എന്നായിരുന്നു അഭിമുഖത്തിലെ വെള്ളാപ്പള്ളിയുടെ പരാമർശം.

അതേസമയം, റിപ്പബ്ലിക് ദിനത്തിന് തലേന്ന് പ​ത്മ​ഭൂ​ഷ​ൺ പ്രഖ്യാപിച്ചതിന് പിന്നാലെ താ​ൻ അ​വാ‌‌‌​ർ‌​ഡു​ക​ളൊ​ന്നും ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ള​ല്ലെന്നും ലഭിച്ചതിൽ സന്തോഷമുണ്ടന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. രാ​ജ്യ​ത്തി​ന്‍റെ ആ​ദ​ര​വാ​യി ജ​ന​ങ്ങ​ൾ ത​ന്ന പു​ര​സ്കാ​രം ത​ന്നെ താ​നാ​ക്കി മാ​റ്റി​യ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും ഗു​രു​വി​നും സ​മ​ർ​പ്പി​ക്കു​ന്നു.

ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞ​ത്. പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​നു​ള്ള യോ​ഗ്യ​താ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ അ​നു​ഗ്ര​ഹി​ച്ച​തും അ​ർ​ഹ​നാ​ക്കി​യ​തും സ​മു​ദാ​യാം​ഗ​ങ്ങ​ളാ​ണ്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. താ​ൻ അ​വാ‌‌‌​ർ‌​ഡു​ക​ളൊ​ന്നും ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ള​ല്ല. അ​വാ​ർ​ഡും ഡോ​ക്ട​റേ​റ്റും ന​ൽ​കാ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞ് സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ പ​ല​ ത​വ​ണ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നൊ​ന്നും വ​ഴ​ങ്ങി​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഈ ​അം​ഗീ​കാ​ര​ത്തി​ൽ ആ​ഹ്ലാ​ദി​ക്കാ​നോ ദുഃ​ഖി​ക്കാ​നോ ഇ​ല്ല. സ​മു​ദാ​യ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്നും വെള്ളാപ്പള്ളി പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഞ്ച് പ​ത്മ​ഭൂ​ഷ​ണും 13 പ​ത്മ​വി​ഭൂ​ഷ​ണും ഉ​ൾ​പ്പെ​ടെ 131 പ​ത്മ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി ന​​ടേ​ശ​നെ കൂടാതെ, ന​ട​ൻ മ​മ്മൂ​ട്ടി​ക്കും പ​ത്മ​ഭൂ​ഷ​ൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി.​പി.​എം നേ​താ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യൂ​താ​ന​ന്ദ​ൻ, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ്, ജ​ന്മ​ഭൂ​മി മു​ന്‍ പ​ത്രാ​ധി​പ​ര്‍ പി. ​നാ​രാ​യ​ണ​ൻ, ന​ട​ൻ ധ​ർ​മേ​ന്ദ്ര​ക്കും (മ​ര​ണാ​ന​ന്ത​രം) പ്ര​മു​ഖ വ​യ​ലി​നി​സ്റ്റ് എ​ൻ. രാ​ജം എ​ന്നി​വ​ർ​ക്ക് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ത്മ​വി​ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും.

ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ, ശാ​സ്ത്ര​ജ്ഞ​ൻ എ.​ഇ. മു​ത്തു​നാ​യ​കം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി കൊ​ല്ല​ക്ക​യി​ൽ ദേ​വ​കി​യ​മ്മ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ 113 പേ​ർ​ക്ക് പ​ത്മ​ശ്രീ നൽകും. ഝാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഷി​ബു സോ​റ​ൻ (മ​ര​ണാ​ന​ന്ത​രം), ഗാ​യി​ക അ​ൽ​ക യാ​ഗ്നി​ക്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​റു​മാ​യ ഭ​ഗ​ത് സി​ങ് കോ​ശി​യാ​രി, ഡോ. ​ക​ല്ലി​പ്പ​ട്ടി രാ​മ​സ്വാ​മി പ​ള​നി സ്വാ​മി, ഡോ.​നോ​രി ദ​ത്ത​ത്രേ​യു​ദു, പ​ര​സ്യ രം​ഗ​ത്തെ കു​ല​പ​തി പി​യു​ഷ് പാ​ണ്ഡെ (മ​ര​ണാ​ന​ന്ത​രം), എ​സ്.​കെ.​എം. മൈ​ലാ​ന​ന്ദ​ൻ, ശ​താ​വ​ധാ​നി ആ​ർ.​ ഗ​ണേ​ഷ്, ഉ​ദ​യ് കൊ​ടാ​ക്, വി.​കെ.​ മ​ൽ​ഹോ​ത്ര (മ​ര​ണാ​ന​ന്ത​രം), വി​ജ​യ് അ​മൃ​ത​രാ​ജ് എ​ന്നി​വ​ർ​ക്കും പ​ത്മ​ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ർ​ക്കും പ​ത്മ​ശ്രീ​യു​ണ്ട്.

Show Full Article
TAGS:Vellappally Natesan SNDP Padma Bhushan padma awards 
News Summary - Vellappally Natesan's old response about Padma Bhushan is out
Next Story