Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെഞ്ഞാറമൂട്ടിൽ കാറും...

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

text_fields
bookmark_border
വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
cancel

വെഞ്ഞാറമൂട്: തിരുവനന്തപുരം എം.സി റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു സുബിൻ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ വെഞ്ഞാറമൂട് കീഴായിക്കോണത്താണ് അപകടം.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വന്ന ബൈക്ക് എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുബിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ആംബുലൻസിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാമനപുരത്തുനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിനും (18) പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
TAGS:Venjaramoodu Road Accident traffic Accident News Kerala 
News Summary - Venjaramoodu: 18-Year-Old Killed in Car-Bike Crash on MC Road
Next Story