Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വന്ദന ദാസ്...

ഡോ. വന്ദന ദാസ് വധക്കേസ് വിധി ഇന്ന്

text_fields
bookmark_border
ഡോ. വന്ദന ദാസ് വധക്കേസ് വിധി ഇന്ന്
cancel

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസ് വിധി ഇന്ന്. കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കേടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേൽ ഉള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യമായി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കുറ്റം ചെയ്‌തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിക്കുന്നത്.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിയിൽ നിന്ന് മർദ്ദനം ഏറ്റിരുന്നു.വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തുമെന്നാണ് വിവരം.

കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പൊലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ.സന്ദീപിന് മാനസികപ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കൽ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എം.ബി.ബി.എസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.

Show Full Article
TAGS:Kerala News Dr Vandana Das Murder medical Murder Case Verdict today 
News Summary - Verdict in Dr. Vandana Das murder case today
Next Story