Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോമ്പ് തുറ...

നോമ്പ് തുറ തിരിച്ചുനൽകി, വിനീതയുടെ വീട്

text_fields
bookmark_border
നോമ്പ് തുറ തിരിച്ചുനൽകി, വിനീതയുടെ വീട്
cancel
camera_alt

നോ​മ്പു​തു​റ ച​ല​ഞ്ചി​ലൂടെ സമാഹരിച്ച തുക ബാങ്കിലടച്ച് വിനീത സജീവന്റെ ആധാരം തിരികെ വാങ്ങുന്ന മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റ് പ്രവർത്തകർ 

കണ്ണൂർ: കടക്കെണിയിൽപെട്ട് ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിട്ട കെട്ടിനകത്തെ വിനീത സജീവന് ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. മുഴപ്പിലങ്ങാട്ടെ കെട്ടിനകം ലേഡീസ് യൂനിറ്റിന്റെ പ്രവർത്തകർ നോമ്പുതുറ ചാലഞ്ച് നടത്തി സ്വരൂപിച്ച തുക കൊണ്ട് വീടിന്റെ വായ്പ തിരിച്ചടവ് നടത്തി. 11 ലക്ഷത്തോളം വരുന്ന ബാങ്ക് വായ്പയാണ് വനിത കൂട്ടായ്മ നടത്തിയ പരിശ്രമത്തിലൂടെ തിരിച്ചടക്കാനായത്.

മ​ന​സ്സും ശ​രീ​ര​വും സ്ര​ഷ്‌​ടാ​വി​ന്‍റെ പ്രീ​തി​ക്കാ​യി സ​മ​ര്‍പ്പി​ച്ച നോ​മ്പു​ദി​ന​ങ്ങ​ളിൽ മാ​ന​വ​സ്നേ​ഹ​ത്തി​ന്റെ സുന്ദരചിത്രമാണ് കെട്ടിനകം ലേഡീസ് യൂനിറ്റ് (കെ.എൽ.യു) രചിച്ചത്. വി​നീ​ത​യെ ജ​പ്തി​ഭീ​ഷ​ണി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​ൻ സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ വ​നി​ത​ക​ൾ കെ.എൽ.യുവിന്റെ നേതൃത്വത്തിൽ മു​ന്നി​ട്ടി​റ​ങ്ങിയാണ്​ ‘നോ​മ്പു​തു​റ ച​ല​ഞ്ച്’ സംഘടിപ്പിച്ചത്.

ക​ട​ക്കെ​ണി​യി​ൽ​പെ​ട്ട് ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ​യാ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​ക​ത്തെ വി​നീ​ത സ​ജീ​വ​ൻ ജ​പ്തി ഭീ​ഷ​ണി നേ​രി​ട്ട​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച​തോ​ടെ ര​ണ്ട് മ​ക്ക​ളെ​യും കൊ​ണ്ട് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ങ്ക് വാ​യ്പ​യു​ടെ പേ​രി​ലെ ജ​പ്തി ഭീ​ഷ​ണി.

നോ​മ്പു​തു​റ ച​ലഞ്ചിന് കിറ്റ് തയാറാക്കുന്ന കെ​ട്ടി​ന​കം ലേ​ഡീ​സ് യൂ​നി​റ്റ് പ്രവർത്തകർ

മാ​ർ​ച്ച് 31ന​കം പ​ലി​ശ ഒ​ഴി​വാ​ക്കി ബാ​ക്കി വ​രു​ന്ന 16 ല​ക്ഷം രൂ​പ​യാ​ണ് ബാ​ങ്കി​ൽ അ​ട​ക്കേ​ണ്ടിയിരുന്നത്. അ​ഞ്ചു​ല​ക്ഷം വി​നീ​ത​യു​ടെ കു​ടും​ബം ക​ണ്ടെ​ത്തി. ബാ​ക്കി പ​ണം ക​ണ്ടെ​ത്താ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ പ​റ​ക്ക​മു​റ്റാ​ത്ത കു​ഞ്ഞു​ങ്ങ​ളു​മാ​യി ജ​പ്തി​ഭീ​ഷ​ണി​ക്ക് മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ന്ന കാ​ര്യം അ​റി​ഞ്ഞ​തോ​ടെ​യാ​ണ് സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ കെ​ട്ടി​ന​കം ലേ​ഡീ​സ് യൂ​നി​റ്റി​ലെ മാ​ജി​ദ​യും ഷ​റി​നും റ​ജു​ല​യും ‘നോ​മ്പു​തു​റ ച​ല​ഞ്ച്’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. കോ​ഓ​ഡി​നേ​റ്റ​റാ​യി റ​ഹ്ന ഹാ​ഷി​മി​നെ​യും നി​യോ​ഗി​ച്ചു.

നോ​ട്ടീ​സ് അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്ത് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി. വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്ത് മാ​ജി​ദ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് കി​റ്റ് ത​യാ​റാ​ക്കി​യ​ത്. നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് 100 രൂ​പ​ക്ക് വി​റ്റ​ഴി​ക്കു​ന്ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​യു​ന്ന​ത്ര തു​ക ന​ൽ​കി നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും കൂ​ടെ​നി​ന്നു. സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ടെ കി​റ്റു​ക​ൾ അ​ഗ​തി മ​ന്ദി​ര​ത്തി​ലു​ള്ള​വ​ർ​ക്ക് കൈ​മാ​റി.

എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളും കു​ടും​ബ​ങ്ങ​ളും നോ​മ്പു​തു​റ ച​ല​ഞ്ചി​ൽ സ​ഹ​ക​രി​ച്ച​താ​യും തുക ബാങ്കിലടച്ച് ആധാരം തിരികെ വാങ്ങി വിനീതയെ ഏൽപിച്ചതായും ഷ​റി​ൻ ഫാ​ജി​സ് പ​റ​ഞ്ഞു.

Show Full Article
TAGS:bank loan iftar humanity 
News Summary - vineetha bank loan closed by through challenge
Next Story