ഇടതുപക്ഷത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നുവെന്നത് സത്യം, മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ലെന്ന് വി.കെ.എം ഷാഫി
text_fieldsഇടതുപക്ഷ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി വി.കെ.എം. ഷാഫി. ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ: ഇടതുപക്ഷത്തെ ചില സുഹൃത്തുക്കൾ വിളിച്ചിരുന്നു എന്നത് സത്യമാണ്. എനിക്ക് മരണം വരെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ല !
ഇത്തവണ യു.ഡി.എഫുകാരായ ഞങ്ങൾക്ക് ഓവർടൈം ഡ്യൂട്ടിയാണ്. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിനായി പരിശ്രമിച്ച് വിജയം വരിച്ച ഞങ്ങൾ മലപ്പുറം ജില്ലയിലെ 16/16 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.
അഷ്ടദിക്കുമുയരും ഉച്ചത്തിൽ...
ആകാശത്തേക്ക് മുഷ്ടിചുരുട്ടി...
ഞാനൊന്നുകൂടി വിളിച്ചോട്ടെ...
മുസ്‌ലിം ലീഗ് സിന്ദാബാദ്...
സാദിഖലി തങ്ങൾ സിന്ദാബാദ്...
വി.കെ.എം. ഷാഫി
സെക്രട്ടറി, മുസ്‌ലിം ലീഗ്
മലപ്പുറം ജില്ലാ കമ്മറ്റി


