Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്ലോഗർ ശിവത്തിൽ അനൂപ്...

വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ​ഗുരുതര പരിക്ക്

text_fields
bookmark_border
വ്ലോഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു; സുഹൃത്തിന് ​ഗുരുതര പരിക്ക്
cancel

കണ്ണൂർ: കണ്ണൂർ സ്വദേശിയായ വ്ലോ​ഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവിസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊതുപ്രശ്‌നങ്ങൾ സോഷ്യൽമീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Vlogger vlogger death Accident Death 
News Summary - Vlogger Shivathil Anoop dies in accident
Next Story