Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകര സ്റ്റാൻഡിൽ ബസ്...

വടകര സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
വടകര സ്റ്റാൻഡിൽ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ
cancel

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് കണ്ണൂർ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്.

ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മുഹമ്മദ് നിഹാലിന്റെ കാർ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസിൽ ഉരസിയിരുന്നു.

തുടർന്ന് വടകര സ്റ്റാൻഡിലെത്തിയ നിഹാലും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാൽ തോക്ക് ചൂണ്ടിയത്. തുടർന്ന് സ്ഥലം വിടാൻ ശ്രമിച്ച ഇവരെ ബസ് ജീവനക്കാർ പിടിച്ചുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Show Full Article
TAGS:Thoppi vatakara private bus Kozhikode 
News Summary - Vlogger 'Thoppi' held in police custody for pointing gun at private bus workers
Next Story