Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സരത്തിന്‍റെ വൈബ്...

മത്സരത്തിന്‍റെ വൈബ് ചോരാതെ വൈപ്പിൻ

text_fields
bookmark_border
മത്സരത്തിന്‍റെ വൈബ് ചോരാതെ വൈപ്പിൻ
cancel

വൈപ്പിൻ: ഇരുമുന്നണികളും മാറിമാറി വിജയിച്ചിരുന്ന പഴയ ഞാറക്കൽ മണ്ഡലത്തെ 1996 മുതൽ പത്തുവർഷക്കാലം കോൺഗ്രസിലെ ഡോ. എം.എ. കുട്ടപ്പനാണ് പ്രതിനിധീകരിച്ചത്. കുട്ടപ്പനെ മാറ്റി പി.വി. ശ്രീനിജിൻ സ്ഥാനാർഥിയായപ്പോൾ നാട്ടുകാരനായ എം.കെ. പുരുഷോത്തമനിലൂടെ 2006 ൽ സി.പി.എം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. മുളവുകാട് പഞ്ചായത്തുകൂടി ചേർത്ത് 2011ൽ പുന:സംഘടനയോടെ മണ്ഡലം വൈപ്പിൻ ആയി മാറിയശേഷം യു.ഡി.എഫിന് വിജയിക്കാനായിട്ടില്ല.

ഒരു പതിറ്റാണ്ട് എസ്. ശർമയായിരുന്നു ജനപ്രതിനിധി. 2021ൽ സി.പി.എമ്മിലെ കെ.എൻ. ഉണ്ണികൃഷ്ണൻ 8201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺ ഗ്രസിലെ ദീപക് ജോയിയെ പരാജയപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ 53,858 വോട്ടുകൾ നേടിയപ്പോൾ ദീപക്കിന് 45,657 വോട്ടാണ് ലഭിച്ചത്. ട്വന്റി 20-യുടെ ജോബ് ചക്കാലയ്ക്കൽ 16,707 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ എൻ.ഡി.എയുടെ കെ.എസ്. ഷൈജു 13,540 വോട്ട് നേടി നാലാം സ്ഥാനത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, കുഴുപ്പിള്ളി പഞ്ചായത്തുകൾ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 5,572 വോട്ടുകളുടെ മേൽക്കൈ യു.ഡി.എഫിനുണ്ട്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ നേടിയ 29.768 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി. എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഏറെ പ്രതീക്ഷയിലാണ്. നാട്ടുകാരികൂടിയായ എം.ബി. ഷൈനിയിലുടെ മണ്ഡലം നിലനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണ് അവർ. മുൻ മേയർ ടോണി ചമ്മിണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ട്വൻറി 20യെ തങ്ങളുടെ പാളയത്തിൽ ആക്കിയതോടെ ഇരുസ്ഥാനാർഥികളുടെയും കൂടിയുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 30,247 വോട്ടുകളിലാണ് എൻ.ഡി.എ പ്രതീക്ഷ.

2021ലെ 13,540 വോട്ടുകളിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 15,145 ആയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15,788 വോട്ടായും ചെറിയ വർധന എൻ.ഡി.എക്ക് ഉണ്ടായി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ 16,707 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയ ട്വന്റി 20 എളങ്കുന്നപ്പുഴ, നായരമ്പലം എന്നിവിടങ്ങളിൽ മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഉണ്ടായിരുന്നത്. 8,806 വോട്ട് മാത്രമാണ് ലഭിച്ചത്.

ടോ​ണി ച​മ്മി​ണി (യു.​ഡി.​എ​ഫ് )

1970 ജ​നു​വ​രി 20ന്​ ​ച​മ്മി​ണി​വീ​ട്ടി​ൽ തോ​മ​സ് ച​മ്മ​ണി-​ജോ​സി തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. എ​സ്.​ഡി.​എ സ്കൂ​ൾ, സെ​ന്റ് ആ​ൽ​ബ​ർ​ട്സ് സ്കൂ​ൾ, സെ​ന്റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. കെ.​എ​സ്‍.​യു.​വി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് തു​ട​ക്കം. കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​നി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി, കെ.​എ​സ്‍.​യു ജി​ല്ലാ സെ​ക്ര​ട്ട​റി, കൊ​ച്ചി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി, ഡി.​സി.​സി സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2010-15 കാ​ല​യ​ള​വി​ൽ കൊ​ച്ചി മേ​യ​റാ​യി​രു​ന്നു.

അഡ്വ എം.ബി. ഷൈനി (എൽ.ഡി.എഫ്)

ഓച്ചന്തുരുത്ത് മണലിൽ എം.വി ബാബുവിന്റെയും ഷീലയുടെയും മകളായി 1981 ഡിസംബറിൽ ജനനം. മാലിപ്പുറം ഐ.ഐ.വി യു.പി സ്‌കൂൾ, എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാല്യങ്കര എസ്‌.എൻ.എം കോളജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. എസ്‌.എഫ്‌.ഐ മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ ഹൈക്കോടതിയിലും ജില്ല കോടതികളിലും പ്രാക്ടീസ് ചെയ്യുന്നു. സി.പി.എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗമാണ്‌. ഭർത്താവ്: ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡർ. ഏകമകൾ: എമി ബി ഷൈനി.

അനിത തോമസ് (എൻ.ഡി.എ)

കടവന്ത്ര സ്വദേശിനി. നർത്തകിയും നടിയും സംരംഭകയുമാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ അനിത, കിംഗ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കൊച്ചിൻ ഡിവിഷൻ ബ്രാഞ്ച് ഇൻചാർജ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷൻ രവിപുരം ഡിവിഷനിൽ സ്ഥാനാർഥിയായിരുന്നു.

മു​ൻ വി​ജ​യി​ക​ൾ ഞാ​റ​ക്ക​ൽ

1957 കെ.​സി. എ​ബ്ര​ഹാം (കോ​ൺ​ഗ്ര​സ്‌)

1967 എ.​എ​സ് പു​രു​ഷോ​ത്ത​മ​ൻ (സി.​പി.​എം)

1970 എം.​കെ രാ​ഘ​വ​ൻ (കോ​ൺ​ഗ്ര​സ്)

1977 ടി.​എ പ​ര​മ​ൻ (ആ​ർ.​എ​സ്.​പി)

1980 എം.​കെ. കൃ​ഷ്ണ​ൻ (സി.​പി.​എം)

1982 പി.​കെ വേ​ലാ​യു​ധ​ൻ (കോ​ൺ​ഗ്ര​സ്)

1987 കെ.​കെ. മാ​ധ​വ​ൻ (കോ​ൺ​ഗ്ര​സ് എ​സ്)

1991 കെ. ​കു​ഞ്ഞ​മ്പു (കോ​ൺ​ഗ്ര​സ്‌)

1996, 2001 എം.​എ കു​ട്ട​പ്പ​ൻ (കോ​ൺ​ഗ്ര​സ്)

2006 എം.​കെ. പു​രു​ഷോ​ത്ത​മ​ൻ (സി.​പി.​എം)

Show Full Article
TAGS:vypin election 
News Summary - Vypin Keeps the election’s Vibe Alive
Next Story