Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേമപെൻഷനിലും പോര്:...

ക്ഷേമപെൻഷനിലും പോര്: ആയുധമാക്കാൻ സി.പി.എം; ക്രമക്കേട് ചൂണ്ടി സർക്കാർ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ക്ഷേമപെൻഷൻ നേരിട്ട് വീട്ടിലെത്തിക്കൽ കിടപ്പുരോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ രാഷ്ട്രീയായുധമാക്കാൻ സി.പി.എം. പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി.എഫ് നീക്കത്തിന്റെ തുടക്കമാണിതെന്നാണ് സി.പി.എം ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും സർക്കാർ ഉത്തരവിനെതിരെ വിമർശനവുമായി രംഗത്തെത്തി.

അതേസമയം ഒന്നിലധികം തവണ പെൻഷൻ നൽകുന്നതടക്കം ക്രമക്കേടുകളും വിതരണം ചെയ്യാത്ത തുക തിരികെ അടയ്ക്കുന്നതിലെ താമസവും പിടിവള്ളിയാക്കിയാണ് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പെൻഷൻ വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം. സഹകരണ സംഘങ്ങൾ വഴി നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് സാമ്പത്തിക ബാധ്യതയും ഭരണപരമായ പ്രതിസന്ധികളും ഉണ്ടാക്കുന്നെന്നാണ് ധനവകുപ്പ് വിലയിരുത്തൽ. ഒപ്പം ക്ഷേമ പെൻഷൻ നേരിട്ട് അകൗണ്ട് വഴിയാക്കണമെന്ന 2023 ലെ സി.എ.ജി റിപ്പോർട്ടും സർക്കാർ ഉയർത്തിക്കാട്ടുന്നു.

62 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 26.62 ലക്ഷം പേർക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ എത്തുന്നത്. ശേഷിക്കുന്ന 35.38 ലക്ഷം പേർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്രയധികം പേർ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം വിമർശനങ്ങൾ. സഹകരണ ബാങ്കുകൾ വഴി ഏതാണ്ട് പകുതിയോളം ഗുണഭോക്താക്കൾക്ക് വീടുകളിൽ നേരിട്ടെത്തിച്ചിരുന്ന പെൻഷൻ വിതരണ സംവിധാനം ഇല്ലാതാക്കുന്നത് സാധാരണക്കാരായ വയോജനങ്ങളെ ദുരിതത്തിലാക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ജനക്ഷേമകരമായ പദ്ധതിയെ നിഷ്ക്രിയമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സി.പി.എം നേതൃത്വം മുന്നറിയിപ്പ് നൽകി. അതേസമയം നേരിട്ട് സമരം ചെയ്യാനില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.പി.എമ്മിന്റെ കൊടിയും പിടിച്ച് സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എലിയെപ്പേടിച്ച് ഇല്ലം ചുടൽ -ബാലഗോപാൽ

ഒ​റ്റ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ ക്ഷേ​മ​പെ​ൻ​ഷ​ൻ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് നി​ർ​ത്തു​ക​യും പ​ക​രം ബാ​ങ്കു​വ​ഴി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ലി​യെ​പ്പേ​ടി​ച്ച് ഇ​ല്ലം ചു​ടു​ന്ന​തി​ന് തു​ല്യ​മെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക്ഷേ​മ​പെ​ൻ​ഷ​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ ഈ ​ഉ​ത്ത​ര​വ്​ സ​ഹാ​യി​ക്കൂ. ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നെ​ങ്കി​ൽ അ​ത്​ ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യം ഇ​ല്ലാ​താ​ക്ക​ലോ ക്ര​മ​ക്കേ​ടി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​രു​തി സ​മ്പ്ര​ദാ​യം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യോ അ​ല്ല വേ​ണ്ട​ത്.

ക​ണ​ക്കു​ക​ൾ ഒ​ത്തു​നോ​ക്കി സ്ഥി​രീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം പ​ദ്ധ​തി​ത​ന്നെ ഇ​ല്ലാ​താ​ക്കി​യാ​ലോ. ആ​രെ​ങ്കി​ലും തെ​റ്റാ​യ ഉ​പ​ദേ​ശം കൊ​ടു​ത്താ​ൽ അ​ത് സ്വീ​ക​രി​ക്കു​ന്ന ആ​ളാ​ണ് വി.​ഡി. സ​തീ​ശ​നെ​ന്ന് ക​രു​തു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ബു​ദ്ധി​യി​ലാ​ണ് ഇ​ത് തോ​ന്നു​ന്ന​തെ​ങ്കി​ൽ അ​പ​ക​ട​ക​ര​മാ​ണെ​ന്നേ പ​റ​യാ​നു​ള്ളൂ. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ അ​ബ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ക​യ്യി​ല​ല്ല.

യു.​ഡി.​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രു​മു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ന്റെ പേ​രി​ൽ വ​ർ​ഷ​ങ്ങ​ളെ​ടു​ത്ത് ത​യാ​റാ​ക്കി​യ സം​വി​ധാ​നം ഇ​ല്ലാ​താ​ക്ക​രു​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ടു​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ പ​ല​ർ​ക്കും സ​മ​യ​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണ ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന ഇ​ൻ​സെ​ന്റീ​വ് വ​ലി​യ തു​ക​യൊ​ന്നു​മ​ല്ല. ക്ഷേ​മ​പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ജ​നം യു.​ഡി.​എ​ഫി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് - അദ്ദേഹം പറഞ്ഞു.

അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല -സി.​പി.​എം

ക്ഷേ​മ​പെ​ൻ​ഷ​ൻ പ​ദ്ധ​തി ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് നേ​രി​ട്ടു​ള്ള വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. നേ​രി​ട്ട് പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്ന തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു​വ​രും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണം. താ​ൻ ഇ​തി​ൽ രാ​ഷ്ട്രീ​യം കാ​ണു​ന്നി​ല്ല. 80-85 വ​യ​സ്സു​ള്ള​വ​ർ എ​ങ്ങ​നെ ബാ​ങ്കു​ക​ളി​ൽ പോ​യി പ​ണം വാ​ങ്ങും. ബാ​ങ്കി​ന്റെ പി​ഴ​ക​ളും മ​റ്റ് പ്ര​ശ്ന​ങ്ങ​ളും ഇ​തി​ന് പു​റ​മേ​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
TAGS:welfare pension Government of Kerala finance department CPM Latest News 
News Summary - ക്ഷേമപെൻഷനിലും പോര്: ആയുധമാക്കാൻ സി.പി.എം; ക്രമക്കേട് ചൂണ്ടി സർക്കാർ
Next Story