Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എല്ലാം അറിഞ്ഞ് എന്റെ...

‘എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്’; ചൂരൽമലയിലെ കണ്ണീരോർമകൾക്ക് നടുവിൽ സന്ദീപിന് വരണമാല്യം ചാർത്തി ശ്രുതി

text_fields
bookmark_border
https://www.madhyamam.com/tags/sruthi
cancel

തൃശൂർ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശ്രുതി സുരേഷ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി. മാനന്തവാടി സ്വദേശിയും വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനുമായ സന്ദീപ് ശങ്കരനാണ് ശ്രുതിക്ക് വരണമാല്യം ചാർത്തിയത്.

‘എല്ലാം അറിഞ്ഞ് എന്റെ കൈപിടിച്ചയാളാണ്. മുന്നോട്ട് ഇനി നല്ല ജീവിതവും സന്തോഷവും ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. വളരെ സന്തോഷമുണ്ട് ഈ നിമിഷത്തില്‍’ -വിവാഹശേഷം ശ്രുതി പറഞ്ഞു.

ഗുരുവായൂര്‍ കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മുന്‍ മന്ത്രിയും ഒല്ലൂർ എം.എൽ.എയുമായ കെ. രാജന്‍ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന് മേല്‍നോട്ടം വഹിച്ചു.

എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ. രാജന്‍ പറഞ്ഞു. എല്ലാ ഘട്ടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ കൂട്ടിച്ചേർത്തു.

ചൂരല്‍മല ഉരുള്‍പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പത് പേരെയാണ് ആ ദുരന്തത്തില്‍ ശ്രുതിക്ക് നഷ്ടമായത്. പിന്നീട് ആ പെണ്‍കുട്ടിക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷയും തണലും പ്രിയപ്പെട്ട ജെന്‍സനായിരുന്നു.

എന്നാല്‍, വിധി അവിടെയും ശ്രുതിയോട് കരുണ കാണിച്ചില്ല. വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനെയും മരണം കവര്‍ന്നെടുത്തു.

ഒന്നിനുപുറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ പകച്ചുപോയ ശ്രുതിയെ കേരളം ഒന്നാകെയാണ് നെഞ്ചോട് ചേര്‍ത്തത്. ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലി നല്‍കി ചേര്‍ത്തുപിടിച്ചു.

കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:sruthi wayanad married life chooralmala landslide K Rajan 
Next Story