മുണ്ടക്കൈ ഉരുൾ ദുരന്തം; കാണാതായവരുടെ പട്ടിക അസാധാരണ ഗെസറ്റിലൂടെ പുറത്തിറക്കി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ഉത്തരവിറക്കിയതിനെ തുടർന്ന് ഇവരുടെ പേരുവിവരങ്ങൾ സർക്കാർ അസാധാരണ ഗെസറ്റിലൂടെ പ്രസിദ്ധപ്പെടുത്തി. ഇനിയും കണ്ടെത്താൻ കഴിയാത്ത 32 പേരെയാണ് മരിച്ചവരായി കണക്കാക്കി ബന്ധുക്കൾക്ക് സർക്കാർ ആനുകൂല്യം നൽകുക. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ മരിച്ചത് 263 പേരാണ്. ജനിതക പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
മരിച്ചവരുടെ ബന്ധുകൾക്ക് സംസ്ഥാന സർക്കാറിന്റെ ആറു ലക്ഷവും കേന്ദ്ര സർക്കാറിന്റെ രണ്ടു ലക്ഷവുമടക്കം എട്ടു ലക്ഷം രൂപ വീതമാണ് ധനസഹായമായി ലഭിക്കുക. കാണാതായവരെ മരിച്ചതായി കണക്കാക്കി വയനാട് സബ് കലക്ടർ മിസാൽ സാഗർഭരത് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
തുടർന്ന് ചൊവ്വാഴ്ചയാണ് സർക്കാർ അസാധാരണ ഗെസറ്റ് പുറപ്പെടുവിച്ചത്. ശരീര ഭാഗങ്ങളുടെ ജനിതക പരിശോധനയടക്കം നടത്തിയിട്ടും ഈ 32 പേരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇവരെ പറ്റിയുള്ള എഫ്.ഐ.ആർ മേപ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച ആക്ഷേപമുണ്ടെങ്കിൽ മാനന്തവാടി സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് മുന്നിൽ നേരിട്ടോ subcollectormndy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 30 ദിവസത്തിനുള്ളിൽ അറിയിക്കണം. ഇല്ലെങ്കിൽ ഇവരെ മരിച്ചവരായി കണക്കാക്കി മരണസർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗെസറ്റിൽ പയുന്നു.
ഇവരെ മരിച്ചവരായി കണക്കാക്കും(സർക്കാർ അസാധാരണ ഗെസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയത്)
1. മുണ്ടക്കൈ പുഞ്ചിരിമട്ടം പാലമരത്തിൽ രാമസ്വാമി-70
2. മുണ്ടക്കൈ പുഞ്ചിരിമട്ടം കല്ലിങ്ങൽ സുബ്രഹ്മണ്യന്റെ മകൻ ഗിരിജിത്ത്-22
3. ചൂരൽമല പെരുമ്പുള്ളി നരേന്ദ്രൻ-67
4. മുണ്ടക്കൈ ടൗൺ പടിക്കപ്പറമ്പിൽ സന മറിയം-ഒമ്പത്
5. മുണ്ടക്കൈ പൂതൻകാടൻ സൽമാൻ ഫാരിസ് (കുഞ്ഞാവ)-21
6. മുണ്ടക്കൈ ആലക്കൽ കദീജ-64
7. മുണ്ടക്കൈ പുഞ്ചിരിമട്ടം ചെറിപ്പറമ്പൻ ലത്തീഫിന്റെ മകൻ മുഹമ്മദ് റയ്യാൻ-6
8. മുണ്ടക്കൈ കുന്നത്ത് കെ. ഹംസ-54
9. മുണ്ടക്കൈ ആലക്കൽ ഷെരീഫ്-46
10. മുണ്ടക്കൈ പുഞ്ചിരിമട്ടം കൂളിയാടൻ മുഹമ്മദ് അമീൻ-11
11. ചൂരൽമല ടൗൺ പൊറ്റമ്മൽ പടിക്കപ്പറമ്പിൽ പാത്തുമ്മ-80
12. മുണ്ടക്കൈ പുഞ്ചിരിമട്ടം മറുതായുടെ മകൻ ജിനു-28
13. മുണ്ടക്കൈ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ പ്രകാശന്റെ ഭാര്യ പത്മാവതി-45
14. മുണ്ടക്കൈ മുണ്ടശ്ശേരി സുബൈറിന്റെ ഭാര്യ ഹാജറ സുബൈർ-44
15. തൃക്കൈപ്പറ്റ കൈരളിപ്പീടികയിൽ ജംഷീറിന്റെ മകൻ ആദം സയൻ-14 ദിവസം
16. ചൂരൽമല പനക്കാടൻ സുബൈറിന്റെ മകൻ പി. റസൽ-9
17. ചൂരൽമല എച്ച്.എസ് റോഡ് തളപ്പിൽ തങ്കമ്മ-80
18. ചൂരൽമല തെക്കിലക്കാട്ടിൽ ജോസഫിന്റെ ഭാര്യ ലീലാമ്മ-58
19. ചൂരൽമല ഹരിനിലയം മുരളീഭവൻ മേലെ പറക്കാട്ടുതൊടി ചിന്ന-77
20. മുണ്ടക്കൈ എച്ച്.എം.എൽ ക്വാർട്ടേഴ്സ് മൂൽക്കുടത്തിൽ ഷാറോൺ-30
21. ചൂരൽമല സ്കൂൾ റോഡ് കൃഷ്ണ നിവാസ് ശകുന്തള-59
22. ചൂരൽമല സ്കൂൾ റോഡ് കൃഷ്ണ നിവാസ് അജിത-22
23. ചൂരൽമല കൃഷ്ണ നിവാസ് സൗഗന്ധികയുടെ മകൻ ഇവാൻ ദീക്ഷ് അമ്പാടി-3
24. ബിഹാർ വൈശാലി ജില്ലയിലെ ഭഗവാൻപുർ ഗോറൗൽ മഹമ്മദ്പൗർ പോജ രഞ്ജിത്ത് കുമാർ-22
25. ബിഹാർ വൈശാലി ജില്ലയിലെ ഭഗവാൻപുർ ഗോറൗൽ മഹമ്മദ്പൗർ പോജ വിജിനേഷ്യ പസ്വാൻ-46
26. ചൂരൽമല വിലങ്ങുപാറ ആരാധ്യ-7
27. ഒഡിഷ ജയ്പൂർ റോഡ് ഗണേഷ് ബസാർ ശേഖർ പാണ്ഡേയുടെ മകൻ ഡോ. സ്വാധീൻ പാണ്ഡേ-32
28. ചൂരൽമല ടൗൺ പൂക്കാട്ടിൽ അബുവിന്റെ ഭാര്യ ആയിഷ-57
29. ചൂരൽമല ചെട്ട്യതൊടി അബ്ദുൽ സത്താറിന്റെ മകൾ ഹഫ്ല ഫാത്തിമ-12
30. ചൂരൽമല നടരക്കാടൻ മുഹമ്മദിന്റെ മകൻ അബു-66
31. ചൂരൽമല പുതുപ്പറമ്പിൽ മുസ്തഫയുടെ മകൻ ഫിറോസ്-30
32. തൃക്കൈപ്പറ്റ മുക്കംകുന്ന് ചീരാളിപ്പീടികയിൽ ജംഷീറിന്റെ ഭാര്യ സുഹൈന-24