ഉരുൾദുരന്തം: കേന്ദ്ര ബജറ്റിൽ അതിജീവനത്തിന് വട്ടപ്പൂജ്യം
text_fieldsകൽപറ്റ: അനേകം ജീവനുകളും ജീവിതസമ്പാദ്യവും ഒറ്റരാത്രികൊണ്ട് കശക്കിയെറിഞ്ഞ മുണ്ടക്കൈ ചൂരൽമല ഉരുൾദുരന്തത്തിൽ ബാക്കിയായവരുടെ പുനരുജ്ജീവന പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ നയാ പൈസയില്ല. ദുരന്തമുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഫണ്ട് അനുവദിക്കാനോ കടങ്ങൾ എഴുതിത്തള്ളാനോ തയാറാകാത്ത കേന്ദ്രം ഇത്തവണത്തെ ബജറ്റിലെങ്കിലും ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാറും ദുരന്തബാധിതരും. ഉരുൾദുരന്തമുണ്ടായി 10ാം ദിവസം ഹെലികോപ്ടറിൽ കറങ്ങിയും പരിക്കേറ്റവരെ ആശുപത്രിയിലെത്തി തലോടിയും ചേർത്തുപിടിച്ചും കൂടെയുണ്ടെന്നു പറഞ്ഞ് തിരിച്ചുപോയ പ്രധാനമന്ത്രിയും കേന്ദ്രസർക്കാറും കാര്യത്തോടടുത്തപ്പോഴെല്ലാം ദുരിതബാധിതരെ കൈവിടുകയായിരുന്നു. ഉരുൾപൊട്ടലിന്റെ അഞ്ചാം മാസമാണ് കേന്ദ്രസർക്കാർ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാൻപോലും തയാറായത്. അടിയന്തരസഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ദുരന്തമുണ്ടായി 117 ദിവസങ്ങൾക്കുശേഷം മാത്രമാണ് കേന്ദ്രം പ്രതികരിച്ചത്.
ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തോട് മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല. 24 കോടി രൂപയാണ് ദുരന്തബാധിതരുടെ കടമെന്നാണ് കണക്ക്. ദുരന്തത്തിൽ ഭാഗ്യം കൊണ്ടുമാത്രം ബാക്കിയായവരെ പുനരധിവാസിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രത്തിന്റെ പൂർണ അവഗണന. 2219 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു കേരളം പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് പഠനം നടത്തി കേന്ദ്രസർക്കാറിന് അപേക്ഷ നൽകിയത്. പുനരധിവാസ ടൗൺഷിപ് പദ്ധതി കേന്ദ്ര സഹായമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. 750 കോടി മുടക്കി രണ്ടു സ്ഥലങ്ങളിലായി ആയിരം സ്ക്വയർ ഫീറ്റുള്ള ആയിരം വീടുകൾ പണിയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിലായി വാടക ക്വാട്ടേഴ്സുകളിൽ താമസിച്ചുവരുന്ന 948 കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന മാസവാടക എപ്പോൾ വേണമെങ്കിലും നിലയ്ക്കുന്ന അവസ്ഥയാണ്. ഉപജീവനതുകയും ഏതാനും മാസങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. ദുരന്തത്തിലെ അപകടങ്ങളും രോഗങ്ങളും കാരണം നിത്യചികിത്സ ആവശ്യമുള്ള 115 ലധികം പേർ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താലാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഉരുൾപൊട്ടലിൽ ഔദ്യോഗികമായ കണക്ക് പ്രകാരം 266 പേരാണ് മരണപ്പെട്ടത്. 32 പേരെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടി മരിച്ചവരുടെ കണക്കിൽപെടുത്തിയതോടെ ആകെ മരണം 298 ആയി. 1200 കോടി രൂപയുടെ നാശനഷ്ടമെന്നാണ് കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ കണക്ക്. 1555 വീടുകൾ പൂർണമായി വാസയോഗ്യമല്ലാതായി. മൂന്ന് പാലങ്ങൾ തകർന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങൾ, 209 കടകൾ, മറ്റ് 100 കെട്ടിടങ്ങൾ, രണ്ട് സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്ഫോർമറുകൾ എന്നിവയും നശിച്ചു. അതോടൊപ്പം കൃഷി-വ്യാപാരമേഖല പൂർണമായി തകർന്നു. ബജറ്റിലെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ. 1084 കുടുംബങ്ങളിലായി 4636 പേർ ഉരുൾ ദുരന്തത്തിനിരയായെന്നാണ് കണക്ക്.
വാടക എപ്പോൾ വേണമെങ്കിലും നിലയ്ക്കുന്ന അവസ്ഥയാണ്. ഉപജീവനതുകയും ഏതാനും മാസങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. ദുരന്തത്തിലെ അപകടങ്ങളും രോഗങ്ങളും കാരണം നിത്യചികിത്സ ആവശ്യമുള്ള 115 ലധികം പേർ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താലാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഉരുൾപൊട്ടലിൽ ഔദ്യോഗികമായ കണക്ക് പ്രകാരം 266 പേരാണ് മരണപ്പെട്ടത്. 32 പേരെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടി മരിച്ചവരുടെ കണക്കിൽപെടുത്തിയതോടെ ആകെ മരണം 298 ആയി. 1200 കോടി രൂപയുടെ നാശനഷ്ടമെന്നാണ് കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ കണക്ക്. 1555 വീടുകൾ പൂർണമായി വാസയോഗ്യമല്ലാതായി. മൂന്ന് പാലങ്ങൾ തകർന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങൾ, 209 കടകൾ, മറ്റ് 100 കെട്ടിടങ്ങൾ, രണ്ട് സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്ഫോർമറുകൾ എന്നിവയും നശിച്ചു. കൃഷി-വ്യാപാരമേഖല പൂർണമായി തകർന്നു. 1084 കുടുംബങ്ങളിലായി 4636 പേർ ഉരുൾ ദുരന്തത്തിനിരയായെന്നാണ് കണക്ക്.