Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണർ ഇടിഞ്ഞു,...

കിണർ ഇടിഞ്ഞു, നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ

text_fields
bookmark_border
കിണർ ഇടിഞ്ഞു, നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ
cancel
camera_alt

തൃശൂർ രാമവർമപുരത്ത് കിണറ്റിൽവീണ സ്കൂട്ടറുകൾ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നു

തൃശ്ശൂർ: കിണർ ഇടിഞ്ഞുവീണ് രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ വീണു. തൃശൂർ രാമവർമപുരം ശ്രീശാന്തി ഫ്ലാറ്റിലെ കിണറാണ് ഇടിഞ്ഞത്. ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് സ്കൂട്ടറുകൾ കിണറ്റിലകപ്പെട്ടു.

സ്ലാബ് ഇട്ട കിണറിന് ഗ്രില്ല് വെച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, കനത്ത മഴയിൽ കിണറിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഈ ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറുകളാണ് താഴെ പോയത്. സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ഈ സ്കൂട്ടറുകൾ കിണറ്റിൽനിന്ന് പുറത്തെടുത്തത്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​ഗ​സ്റ്റ് 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്ക്​ സാ​ധ്യ​തയുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 25, 26 തീയ​തി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

25ന്​ ​പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, 26ന്​ ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലെ​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം തു​ട​രു​ന്നുണ്ട്. തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ 25ന്​ ​രാ​വി​ലെ 11.30 വ​രെ ഒ​ന്നു മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Show Full Article
TAGS:Well Collapsed scooters well Kerala Rain 
News Summary - Well collapses, two parked scooters fall into well
Next Story