Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് കമീഷന്റെ...

തെരഞ്ഞെടുപ്പ് കമീഷന്റെ ക്യു ആർ കോഡ് പരിശോധിക്കുമ്പോൾ ബ്ലാങ്ക് സ്ക്രീൻ; വോട്ടർ പട്ടികയിൽ പേര് കാണുന്നില്ലെങ്കിൽ എന്തു ചെയ്യും?

text_fields
bookmark_border
Voter List
cancel
Listen to this Article

തിരുവനന്തപുരം: ​വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ പുറത്തിറക്കിയ ക്യു ആർ കോഡ് പരിശോധിക്കുമ്പോൾ ചിലർക്ക് ബ്ലാങ്ക് സ്ക്രീൻ ആണ് ലഭിക്കുന്നത്. അപ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും കഴിയില്ല. ചിലർക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് തുറന്നുവരും.

അങ്ങനെ വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും കഴിയും. ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചിലർക്ക് മാത്രമാണ് ബ്ലാങ്ക് സ്ക്രീൻ കിട്ടുന്നതെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

ഈ സംഭവം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എല്ലാം പരിശോധിച്ച ശേഷമാണ് പൊതുജനങ്ങൾക്ക് ക്യു ആർ കോഡ് നൽകിയത്. വെബ്സൈറ്റ് ലോഡ് ആകുന്നതിന് കൂടുതൽ സമയം എടുക്കുന്നതാവാം സ്ക്രീൻ ബ്ലാങ്ക് ആയി കാണിക്കുന്നത്. കൂടുതൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും കമീഷൻ അറിയിച്ചു.

https://voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാൻസാധിക്കും. അതല്ലെങ്കിൽ വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ൽ വിളിക്കുകയോ വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിക്കുകയോ ചെയ്യാം.

ഇന്ത്യൻ പൗരരായ, 18 വയസ്സ് പൂർത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക.

Show Full Article
TAGS:voter list Kerala News Latest News Election Commison 
News Summary - What to do if your name is not found in the voter list?
Next Story