Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകൾ മിക്സഡ്​...

സ്കൂളുകൾ മിക്സഡ്​ ആക്കി മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
സ്കൂളുകൾ മിക്സഡ്​ ആക്കി മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: സിം​ഗി​ൾ സെ​ക്സ്​ സ്കൂ​ളു​ക​ൾ മി​ക്​​സ​ഡ്​ സ്കൂ​ളാ​ക്കി മാ​റ്റാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി എ​ന്തി​നെ​ന്ന്​ ഹൈ​കോ​ട​തി. ആ​ൺ​കു​ട്ടി​ക​ളോ പെ​ൺ​കു​ട്ടി​ക​ളോ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്ത​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ല്ലാ​ത്ത​ത്​ സേഛാ​പ​ര​മാ​യ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ്കൂ​ൾ മി​ക്സ​ഡ്​ ആ​ക്കാ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മ​ട​ക്കം ഒ​രു​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി എ​ന്തി​നെ​ന്ന്​ മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്ന്​ ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. സ്കൂ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​ൽ ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി വൈ​കു​ന്ന​തി​നെ​തി​രെ ഈ​രാ​റ്റു​പേ​ട്ട മു​സ്‍ലിം ഗേ​ൾ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്​ പ​രാ​മ​ർ​ശം.

വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ പ​റ​യു​ന്നി​ല്ലെ​ങ്കി​ലും മി​ക്സ​ഡ്​ സ്കൂ​ളാ​ക്കി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ​ർ​ക്കു​ല​റി​ലാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. വി​ദ്യാ​ഭ്യാ​സ ച​ട്ട പ്ര​കാ​രം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ്. അ​തി​നാ​ൽ, ഈ ​സ​ർ​ക്കു​ല​ർ നി​യ​മ​പ​ര​മ​ല്ല.

ജൂ​ൺ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന അ​ക്കാ​ദ​മി​ക്​ വ​ർ​ഷം മു​ത​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​തു​ണ്ട്. ഹൈ​കോ​ട​തി​യു​ടെ അ​നു​കൂ​ല ഉ​ത്ത​ര​വു​മു​ണ്ട്. എ​ന്നി​ട്ടും ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച്​ പ​ഠി​പ്പി​ക്കു​ക​യെ​ന്ന​താ​ണ്​ ന​യ​മെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി.

സ​മീ​പ സ്കൂ​ളി​ൽ നി​ന്നു​ള്ള പ​രാ​തി ല​ഭി​ച്ച​തി​നാ​ലാ​ണ്​ തീ​രു​മാ​നം ​വൈ​കു​ന്ന​തെ​ന്നാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി​ക്കു​ടെ അ​പേ​ക്ഷ​യി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. അ​ല്ലാ​ത്ത​പ​ക്ഷം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ സ്കൂ​ളി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:highcourt Schools Mixed School 
News Summary - Why is local body permission needed to convert schools into mixed status? asks High Court
Next Story