Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലക്കും കൈകാലുകൾക്കും പരിക്ക്

text_fields
bookmark_border
ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തി; തലക്കും കൈകാലുകൾക്കും പരിക്ക്
cancel

കേളകം (കണ്ണൂർ): ബൈക്ക് യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട്ടിലാണ് സംഭവം. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കരിയംകാപ്പിലെ കുന്നത്ത് സുമോദിന് തലയ്ക്കും കാലുകൾക്കും പരുക്കേറ്റു.

ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് റെന്നിയുടെ വീടിന് സമീപം കാട്ടുപന്നി സുമോദിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനടുത്തുള്ള ഒരു കിണറ്റിൽ ആറ് കാട്ടുപന്നികൾ വീണ സംഭവവും സമീപകാലത്ത് ഉണ്ടായിരുന്നു. പിന്നീട് അവയെ വെടിവച്ച് കൊല്ലുകയായിരുന്നു.

Show Full Article
TAGS:Wild boar Motorcycle 
News Summary - Wild boar attacks motorcycle rider
Next Story