ദേശീയപാതയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഇറങ്ങിയോടി രക്ഷപ്പെട്ട് യുവാക്കൾ
text_fieldsRepresentational Imgae
രാജാക്കാട് (ഇടുക്കി): കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം നാലംഗ സംഘം സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽനിന്ന് യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വാഹനത്തിൽനിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്നതിനിടയില്‍ വീണ് യുവാക്കള്‍ക്ക് പരിേക്കറ്റു. മുമ്പ് ഈ മേഖലയില്‍ എസ്റ്റേറ്റ് വാച്ചറടക്കം കാട്ടാന അക്രമണത്തില്‍ മരണപ്പെട്ടിരുന്നു.
പൂപ്പാറ ആനയിറങ്കൽ മേഖലകൾ കാട്ടാനകള്‍ താവളമാക്കിയിരിക്കുകയാണ്. സന്ധ്യമയങ്ങിയാല്‍ ഇതുവഴി വാഹനയാത്ര ദുഷ്കരമാണ്. കഴിഞ്ഞ രാത്രി ആനയിറങ്കലില്‍ പോയി മടങ്ങിവന്ന യുവാക്കള്‍ സഞ്ചരിച്ച കാറാണ് കാട്ടാന അക്രമിച്ചത്. സമീപത്തുനിന്ന മരം മറിച്ചിട്ട് കാറിന് നേരെ അടുക്കുകയായിരുന്നു.
കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാക്കള്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. എസ്റ്റേറ്റ് പൂപ്പാറ സ്വദേശികളായ ബോബറ്റോ, ഗോഡ്സൺ, അനൂപ് കുര്യൻ, ബിറ്റോ ബെന്നി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിെൻറ ഞെട്ടലിലാണ് യുവാക്കൾ.