Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുരത്താൻ വന്നവരെ...

തുരത്താൻ വന്നവരെ തിരിച്ചോടിച്ച് ‘പടയപ്പ’; വനപാലകരുടെ വാഹനത്തെ ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു -VIDEO

text_fields
bookmark_border
https://www.madhyamam.com/tags/padayappa
cancel

മൂന്നാർ: മൂന്നാറിൽ വീണ്ടും പട​യപ്പയെന്ന കൊമ്പൻ ഇറങ്ങി. മൂന്നാർ നെറ്റിമേട് എസ്റ്റേറ്റിൽ തുരത്താൻ വന്ന വനപാലകരെ പടയപ്പ പിന്നോട്ട് ഓടിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

പടയപ്പയെ തുരത്താനെത്തിയ പെട്ടിമുടി ആർ.ആർ.ടി, മൂന്നാർ ആർ.ആർ.ടി സംഘങ്ങളെയാണ് കൊമ്പൻ പിന്നോട്ടോടിച്ചത്. വനപാലകർ സഞ്ചരിച്ച വാഹനം ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ച പടയപ്പയെ പിന്നീട് വനപാലകർ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

വനപാലകരെപ്പോലും പിന്നോട്ടോടിച്ച പടയപ്പയുടെ ഈ പ്രകടനം കൗതുകമാകുകയാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ പടയപ്പ നശിപ്പിച്ചിരുന്നു. മൂന്നാർ നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ കാറാണ് ആന തകർത്തത്.

മുമ്പ് വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളി മാറ്റുകയോ മറിച്ചിടുകയോ ചെയ്തിരുന്ന പടയപ്പ, ഇത്തവണ കാറിന് മുകളിൽ കാലെടുത്തു വെച്ച് ചവിട്ടി മെതിക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ കാർ പൂർണമായും തകർന്നു. സംഭവസമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ, റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായാൽ അത് വലിയ ആളപായത്തിന് കാരണമാകുമെന്ന ഭീതി പരന്നിരിക്കുകയാണ്. ഇതിനി​ടയിലാണ് വനപാലകരെ പടയപ്പ പിന്തുടർന്ന സംഭവം ഉണ്ടായത്.

നേരത്തേ, മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിന് സമീപമായിരുന്നു പടയപ്പ നിലയുറപ്പിച്ചിരുന്നത്. അവിടെയുള്ള മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷിച്ചാണ് ആന കഴിഞ്ഞു കൂടിയിരുന്നത്.

പലതവണ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും പടയപ്പ ജനവാസ മേഖലക്ക് സമീപത്ത് തന്നെ തുടരുകയായിരുന്നു.

കേരളത്തിൽ വിലസുന്ന കാട്ടാനകളിലെ സെലബ്രിറ്റിയായ പടയപ്പക്ക്, ഈ വർഷം ആദ്യം മദപ്പാട് കണ്ടെത്തിയിരുന്നു. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Elephant Padayappa munnar Forest Team chase 
Next Story