Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പട്ടിണി...

‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ -ചോറ്റുപാത്രത്തിൽ അഭിമന്യു എഴുതിയ കുറിപ്പ് ഹാജരാക്കി സാക്ഷി

text_fields
bookmark_border
‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ -ചോറ്റുപാത്രത്തിൽ അഭിമന്യു എഴുതിയ കുറിപ്പ് ഹാജരാക്കി സാക്ഷി
cancel

കൊച്ചി: മഹാരാജാസ്​ കോളജ്​ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടിക്കിടെ കോടതി വൈകാരിക നിമിഷങ്ങൾക്കും സാക്ഷിയായി. ഒരു നേരത്തെ ഭക്ഷണം നൽകിയ സഹപാഠിക്ക്​ കൊല്ലപ്പെട്ട അഭിമന്യു എഴുതിയ കൃതജ്ഞതാ കുറിപ്പ്​ വിചാരണ കോടതിയിൽ സാക്ഷിയായ തംജിത്​ ഹാജരാക്കിയതാണ്​ വൈകാരിക നിമിഷങ്ങൾക്കിടയാക്കിയത്​.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ നടക്കുന്ന വിസ്താരത്തിനിടെയാണ്​ എസ്​.എഫ്​.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്‍റെ കൈപ്പടയില​ുള്ള കുറിപ്പ്​ എതിർ ചേരിക്കാരനായ കോളജിലെ കെ.എസ്.യു ഭാരവാഹിയായിരുന്ന തംജിത്ത് ഹാജരാക്കിയത്​. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ എന്നായിരുന്നു​ നോട്ടുബുക്കിലെ​ കടലാസിലെഴുതിയ ആ കുറിപ്പിലെ ഉള്ളടക്കം​.

ദാരിദ്ര്യത്തോട്​ പട പൊരുതിയാണ്​ അഭിമന്യു പഠനവും സംഘടന പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോയതെന്ന്​ സാക്ഷി കോടതിയിൽ പറഞ്ഞു. ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിലാണ്​ അഭിമന്യു ഈ കുറിപ്പ്​ വെച്ചിരുന്നത്​. താനത്​ മൊ​ബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നു. അഭിമന്യു വധിക്കപ്പെടുന്ന 2018 കാലത്ത്​ എസ്.എഫ്.ഐ മറ്റു സംഘടനകളുമായി സൗഹാർ‌ദത്തിലായിരുന്നുവെന്ന്​ തംജിത്​ പറഞ്ഞു.

കെ.എസ്.യു നടത്തിയ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിന് ആദ്യമെത്തിയത് അഭിമന്യുവായിരുന്നു. സംഭവ ദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. കോളജ് ഗേറ്റിന് സമീപത്തുനിന്ന് തന്റെ ബൈക്ക് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടാണ് വിളിച്ചത്. പിന്നാലെയാണ് ആക്രമണ വിവരമറിഞ്ഞത്. അഭിമന്യുവിന്റെ വിയോഗം കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി. മുക്​തനാവാൻ ഒരു വർഷത്തോളമെടുത്തുവെന്നും സാക്ഷി മൊഴി നൽകി.

എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദ്ധർ തുടങ്ങിയവരുടെ വിസ്താരം തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Abhimanyu Murder Kerala News maharajas college Crime News 
News Summary - Witness produces Abhimanyu's note on lunch box
Next Story