Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിൽ കഞ്ചാവുമായി വന്ന...

ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിൽ

text_fields
bookmark_border
ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിൽ
cancel

കൽപ്പറ്റ: ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായി. വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി. നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്നു പ്രീതു ജി നായർ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും ചേർന്നാണ് ചെക്ക് പോസ്റ്റിൽ ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കൈയ്യിൽ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ., പ്രിവന്റീവ് ഓഫീസർ ദീപു എ., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം.വി, സജി പോൾ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി.ജി, അനില പി.സി എന്നിവരും ഉണ്ടായിരുന്നു.

Show Full Article
TAGS:Ganja case Arrest Muthanga Check Post 
News Summary - Woman arrested at Muthanga with ganja
Next Story