Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുവരിപ്പാത...

ആറുവരിപ്പാത മുറിച്ചുകടക്കുന്നതിനിടെ യുവതി ജീപ്പിടിച്ച് മരിച്ചു

text_fields
bookmark_border
ആറുവരിപ്പാത മുറിച്ചുകടക്കുന്നതിനിടെ യുവതി ജീപ്പിടിച്ച് മരിച്ചു
cancel

മുഴപ്പിലങ്ങാട്: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ അൽ അൻസാർ ക്ലബിന് സമീപം കൊല്ലന്റെവിടെ ഷംനയാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ പുതിയ ആറുവരി ദേശീയ പാതയിലായിരുന്നു അപകടം.

അടുത്ത ബന്ധുകൂടിയായ മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റ് ബീച്ച് റോഡിലെ മരക്കാൻകണ്ടി റാഫിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠം സ്റ്റോപ്പിൽ ബസിറങ്ങി പുതിയ ആറുവരി ദേശീയ പാത മുറിച്ച് പടിഞ്ഞാറ് ഭാഗം കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് വേഗത്തിൽ പാഞ്ഞുവന്ന ജീപ്പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണത്തിൽ കഴിഞ്ഞ യുവതി ഞായറാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.

മരക്കാർ കണ്ടിയിലെ മുഹമ്മദ് കുഞ്ഞി, ടി.കെ. ഷാഹിദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കണ്ണൂർ സിറ്റിയിലെ മഠത്തിൽ മുഹമ്മദ് ഫയാസ് (ദുബൈ). മക്കൾ: മുഹമ്മദ് ഫിസാൻ (വിദ്യാർഥി ബംഗളൂരു), സൈന നഷ്‌വ. ഖബറടക്കം പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:accident 
News Summary - Woman died in accident while crossing a six-lane road
Next Story