Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊങ്കാലക്കിടെ...

പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു

text_fields
bookmark_border
പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു
cancel

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശി വിജിഷ(51)യാണ് മരിച്ചത്. ഈസ്റ്റ്ഹിൽ സ്വദേശി ദിനേശന്റെ ഭാര്യയാണ്.

പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. സാരിയിൽ തീപിടിച്ച് ശരീരത്തിലേക്ക് പടരുകയായിരുന്നു. 27 ശതമാനം പൊള്ളലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ ഇന്നലെകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

ഈസ്റ്റ്ഹില്ലിലെ ക്ഷേത്രത്തിൽനിന്നുള്ള സംഘത്തിനൊപ്പമാണ് വിജിഷ ആറ്റുകാൽ ​പൊങ്കാലക്ക് പോയിരുന്നത്.

Show Full Article
TAGS:Attukal Pongala burned to death 
News Summary - Woman dies after burned during attukal Pongala
Next Story