വീട്ടിലേക്കുള്ള ഇടവഴിയിൽ സ്കൂട്ടർ നിർത്തിയതിനെച്ചൊല്ലി തർക്കം; യുവതിയെ വെട്ടിയ പ്രതി റിമാൻഡിൽ
text_fieldsപ്രതീകാത്മക ചിത്രം
കിളിമാനൂർ: സ്കൂട്ടർ നിർത്തിയിട്ടതിനെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ മാതൃസഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. തട്ടാക്കുന്നിൽ ബിജുവിന്റെ ഭാര്യ സിന്ധുവിനാണ് (43) വെട്ടേറ്റത്. പോങ്ങനാട്, പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ മണിയെന്ന മണിക്കുട്ടനാണ് (60) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രതിയുടെ സഹോദരിയുടെ മകളാണ് സിന്ധു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. മകളെ ട്യൂഷന് കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് വരുന്ന വഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തപ്പോഴാണ് അയൽവാസിയായ പ്രതി വീടിനുള്ളിൽനിന്ന് വെട്ടുകത്തിയുമായെത്തി വെട്ടിയത്. സിന്ധുവിന്റെ വീട്ടിലേക്കുള്ളതാണ് ഈ ഇടവഴി. എന്നാൽ, വഴിയുടെ അവകാശവാദ മുന്നയിച്ച് മണിക്കുട്ടൻ നിരന്തരം സിന്ധുവുമായി വഴക്കിടാറുണ്ട്.
ഇക്കഴിഞ്ഞ 24നും വഴക്ക് നടന്നിരുന്നത്രേ. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഭാഗത്തുനിന്നാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.


