Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2025 11:38 AM GMT Updated On
date_range 2025-02-19T17:08:42+05:30ആൺസുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തിയ യുവതി മരിച്ചു
text_fieldscamera_alt
നീതു
ചെങ്ങമനാട്: ആൺ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പിൽ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്.
ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗറിൽ അജി നിവാസിൽ അജീഷിന്റെ (30) വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു.
ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു.
മേക്കാട് മനക്കപ്പറമ്പിൽ രമണൻ്റെയും വിജയയുടെയും മകളാണ്. മക്കൾ: ശ്രീഭദ്ര, ശ്രീബാല.
Next Story