Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി പത്തിൽ മൂന്നുപേർ...

ഇനി പത്തിൽ മൂന്നുപേർ വനിതകൾ; പൊലീസിൽ വനിതാ സംവരണം 30 ശതമാനമാക്കി

text_fields
bookmark_border
https://www.madhyamam.com/tags/kerala-police
cancel

തിരുവനന്തപുരം: പൊലീസ് സേനയിലെ പുനഃസംഘടനയിലും നിയമനങ്ങളിലും വൻ മാറ്റങ്ങൾ വരുന്നു. പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം 9:1 എന്നതിൽ നിന്ന് 7:3 ആയി ഉയർത്തി.

കൂടാതെ, പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്‌.ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരംഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിനും യോഗം അംഗീകാരം നൽകി.

കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളിൽ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയാകും വിശദമായ അന്വേഷണം നടത്തുക.

പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യക്ക് സർക്കാർ ജോലി നൽകാനും ഇളയ മകൾ അഖിലക്ക് ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായി.

കൂടാതെ, പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവന നിർമാണ ധനസഹായ തുക ഉയർത്തി ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള തുക നാല് ലക്ഷത്തിൽ നിന്ന് ആറു ലക്ഷമായും പട്ടികവർഗ വിഭാഗത്തിന്റേത് ആറു ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷമായും ഉയർത്തി.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്കായി രണ്ട് വെള്ളി മെഡലുകൾ നേടിയ വിഭർഷ കെ. വിനോദിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്തെ മറ്റു പിന്നാക്ക വിഭാഗ (OBC) പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. പിന്നാക്ക വിഭാഗ കമീഷന്റെ നിർദ്ദേശപ്രകാരം, 1958-ലെ കെ.എസ് ആൻഡ് എസ്.എസ്.ആർ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ലെ എന്ട്രി 55-ൽ ‘പട്ടാരിയ’ വിഭാഗത്തെയും എന്ട്രി 62-ൽ ‘ശാലിയ’ (Saliya) വിഭാഗത്തെയും കൂട്ടിച്ചേർക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:women Representation Kerala Police 30 per cent Women Empowerment 
Next Story