‘നീ പോ മോനേ വിജയാ’; പഞ്ച് ഡയലോഗുമായി രേവന്ത് റെഡ്ഡി
text_fieldsതെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേമം യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോ
തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ..’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലയായിരുന്നു പരാമർശം. ‘നീ പോ മോനേ ദിനേശാ..’ എന്ന സിനിമ ഡയലോഗ് ആദ്യം പറഞ്ഞ രേവന്ത്, അതല്ല എന്ന് കൈ കൊണ്ട് ആഗ്യം കാട്ടിയശേഷമാണ് ‘ നീ പോ മേനെ വിജയാ’ എന്ന പഞ്ച് ഡയലോഗടിച്ചത്. അണികൾ ആവേശത്തോടെ ൈകയ്യടിച്ചു. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഈ രണ്ടുപേരും ചേർന്ന് കേരളത്തെ നശിപ്പിച്ചു. ഇവരെ പാഠം പഠിപ്പിക്കണം. എൽ.ഡി.എഫിന് നൽകുന്ന ഓരോ വോട്ടും ഡൽഹിമോദിക്ക് ലഭിക്കുന്നതിന് തുല്യമാണ്. പിണറായി മോദിയുടെ നിഴലാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിനെ തോൽപ്പിക്കാനായി ബി.ജെ.പി അവരുടെ വോട്ടുകൾ മറിക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു.


