Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി യുവസന്യാസി...

മലയാളി യുവസന്യാസി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; മരണത്തിലെ ദുരഹത അന്വേഷിക്കണമെന്ന് കുടുംബം

text_fields
bookmark_border
Brahmananda giri
cancel

തൃശ്ശൂർ: മലയാളി യുവ സന്യാസിയെ തെലങ്കാനയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്മാനന്ദഗിരി (ശ്രിബിൻ -38) ആണ് മരിച്ചത്. ബ്രഹ്മാനന്ദഗിരിയുടെ മൃതദേഹം ഖമ്മം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കണ്ടെത്തിയ വിവരം തെലങ്കാന പൊലീസ് ആണ് ബന്ധുക്കളെ അറിയിച്ചത്.

ആറു വർഷം മുമ്പ് നേപ്പാളിൽ പോയ ബ്രഹ്മാനന്ദ ഗിരി, സന്യാസി ജീവിതം നയിച്ചു വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ ഒരു സംഘം അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ബ്രഹ്മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ അറിയിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫേണിൽ വിളിച്ച് ശാന്തിയെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിയുടെ കുടുംബം രംഗത്തെത്തി. വെസ്റ്റ് മങ്ങാട് കുറുമ്പൂർ വീട്ടിൽ പരേതനായ ശ്രീനിവാസന്‍റെയും സുന്ദരിഭായിയുടെയും മകനാണ് ബ്രഹ്മാനന്ദഗിരി. ശ്രീജിയാണ് സഹോദരി. നാട്ടിലെത്തിച്ച ബ്രഹ്മാനന്ദ ഗിരിയുടെ മൃതദേഹം ശാന്തി തീരത്ത് സംസ്കരിച്ചു.

Show Full Article
TAGS:Crime cases malayali Monk 
News Summary - Young Malayali monk found dead on railway tracks; Tragic death
Next Story