വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ
text_fieldsലക്കിടി: വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിലായി. കോഴിക്കോട് നിന്നും കൽപ്പറ്റ ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന ഇവരിൽ നിന്നും 4.41 ഗ്രാം എം.ഡി.എം.എ പിടികൂടി.
അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ, തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീനുമാണ് പിടിയിലായത്. കൽപറ്റ എക്സൈസ് സർക്കിൾ പാർട്ടിയും റെയിഞ്ച് പാർട്ടിയും വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടിയിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
എം.ഡി.എം.എ കടത്തിക്കൊണ്ടുവരാനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലെ പരിശോധന സംഘത്തിൽ കൽപറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി., ലത്തീഫ് കെ.എം., അനീഷ് എ.എസ്, വിനോദ് പി.ആർ., സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, സാദിഖ് അബ്ദുല്ല, വൈശാഖ് വി.കെ., പ്രജീഷ് എം.വി, അനീഷ് ഇ.ബി., സാദിഖ് അബ്ദുല്ല, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ.വി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.


