Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹത്തിന് വീട്ടുകാർ...

വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല, യുവാവും യുവതിയും ഹോട്ടൽ മുറിയില്‍ ഒരേ ഫാനില്‍ തൂങ്ങി മരിച്ചു

text_fields
bookmark_border
വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല, യുവാവും യുവതിയും ഹോട്ടൽ മുറിയില്‍ ഒരേ ഫാനില്‍ തൂങ്ങി മരിച്ചു
cancel
Listen to this Article

കോട്ടയം: വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവും യുവതിയും ഹോട്ടലിൽ ജീവനൊടുക്കി. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസില്‍ നന്ദകുമാര്‍ (23) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ശാസ്ത്രി റോഡിലെ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രിയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് നന്ദകുമാറും ആസിയയും ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ച ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും 202-ാം നമ്പർ മുറി തുറന്ന് ഇരുവരെയും കണ്ടില്ല. തുടർന്ന് രാത്രിയോടെ ഹോട്ടൽ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മുറി തുറന്നപ്പോൾ ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആസിയയെ കാൺമാനില്ലെന്ന് കാണിച്ച് കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

Show Full Article
TAGS:Obituary 
News Summary - young man and woman hanged themselves to death at Kottayam
Next Story