Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലികഴിഞ്ഞ് മടങ്ങവെ...

ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
cancel

കൂറ്റനാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തൃത്താല പാണ്ഡലങ്ങാട്ട് വിജയരാഘവന്റെ മകൻ വിനീതാണ് (38) മരിച്ചത്.

ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ആറങ്ങോട്ട്കരയിൽ മെഡിക്കൽ ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിനീതിന്റെ ബൈക്ക് വീടിനടുത്ത് വെച്ച് റോഡിൽനിന്ന് വഴുതി പാടത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനീത് അവിവാഹിതനാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിപിൻ, വിനയൻ, വിജിത.

Show Full Article
TAGS:bike accident obit news accident death 
News Summary - young man died when his bike overturned while returning from work
Next Story