Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2025 4:13 AM GMT Updated On
date_range 2025-09-07T09:43:44+05:30ഉസ്താദുമാർക്ക് സൗഹൃദത്തിന്‍റെ ഓണക്കോടി സമ്മാനിച്ച് യുവാവ്
text_fieldsപരപ്പനങ്ങാടി: നബിദിനഘോഷയാത്രക്കൊപ്പമെത്തിയ മദ്റസ ഉസ്താദുമാർക്ക് ഓണക്കോടി നൽകി യുവാവ്. കോയംകുളം സ്വദേശി സജി പോത്താഞ്ചേരിയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിച്ചത്. ചെട്ടിപ്പടി - കുപ്പിവളവ് തഖ് വീമുൽ ഖുർആൻ മദ്റസയിലെ നബിദിനഘോഷയാത്രയിലെ ഉസ്താദുമാർക്കാണ് ഓണക്കോടി സമ്മാനമായി ലഭിച്ചത്.
കൽപ്പണിക്കാരനായ സജി, എല്ലാവർഷവും മധുരപാനീയങ്ങൾ നൽകി നബിദിനഘോഷയാത്രക്ക് സ്വീകരണം നൽകാറുണ്ട്. ഈ പ്രാവശ്യം ഓണവും നബിദിനവും ഒരുമിച്ച് വന്നതോടെയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിക്കാൻ തീരുമാനിച്ചത്.
Next Story