Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട്ടുകത്തിച്ച്...

ചൂട്ടുകത്തിച്ച് റെയിൽവെ ട്രാ​ക്കി​ന് സ​മീ​പമിട്ടു തീപടർത്തി, പാളത്തിൽ ക​ല്ലും മ​ര​ത്ത​ടി​യും വെച്ചു; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി

text_fields
bookmark_border
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാ​ക്കി​ന് സ​മീ​പമിട്ടു തീപടർത്തി, പാളത്തിൽ ക​ല്ലും മ​ര​ത്ത​ടി​യും വെച്ചു; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി
cancel

കാ​ഞ്ഞ​ങ്ങാ​ട്: കഴിഞ്ഞ ദിവസം കോ​ട്ടി​ക്കു​ളം തൃ​ക്ക​ണ്ണാ​ടി​ൽ റെയിൽവെട്രാക്കിൽ ക​ല്ലും മ​ര​ക്ക​ഷ​ണ​ങ്ങ​ളും​വെ​ച്ച് ട്രെ​യി​ൻ അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി. പ​ത്ത​നം​തി​ട്ട ഏ​ല​ന്തൂ​ർ സ്വ​ദേ​ശി ജോ​ജി തോ​മ​സാ​ണ് (30) ഇന്നലെ ബേ​ക്ക​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇന്നലെ പുലർച്ചെ 1.40- 1.50നും ​ഇ​ട​യി​ലാ​ണ് ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് ക​ട​ന്നു​പോ​കു​മ്പോൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ല്ലു​ക​ളും മ​ര​ത്ത​ടി​ക​ളും ക​ണ്ട​ത്. ക​ള​നാ​ട് തു​ര​ങ്ക​ത്തി​ലൂ​ടെ രാ​ത്രി ചൂ​ട്ട് ക​ത്തി​ച്ചു​വ​ന്ന പ്ര​തി, ചൂ​ട്ട് ട്രാ​ക്കി​ന് സ​മീ​പം ഇ​ടു​ക​യും ഇ​വി​ടെ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ​ഭാ​ഗ​ത്തും പാ​ള​ത്തി​ൽ മ​ര​ത്ത​ടി വെ​ച്ചു.

മ​റ്റൊ​രു ട്രെ​യി​നി​ന്റെ ലോ​ക്കോ പൈ​ല​റ്റ് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പാ​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ ഫാ​സ്റ്റ് മ​ര​ക്ക​ഷ​ണ​ങ്ങ​ൾ​ക്കും ക​ല്ലു​ക​ൾ​ക്കും മു​ക​ളി​ൽ കൂ​ടി ക​ട​ന്നു​പോ​യെ​ങ്കി​ലും അ​പ​ക​ട​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ എ​ൻ. ര​ഞ്ജി​ത് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു. പ്ര​തി​യെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കഴിഞ്ഞ നവംബറിൽ ബേക്കലിനടുത്ത കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിൻ പോകുന്നതിനിടെ കല്ലുകൾ വെച്ച കേസിലും മറ്റൊരു പത്തനംതിട്ട സ്വദേശി അറസ്റ്റിലായിരുന്നു. പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യു (21)വാണ് പിടിയിലായത്. നവംബർ 18ന് രാത്രിയായിരുന്നു അമൃത്സര്‍-കൊച്ചുവേളി എക്‌സ്‌പ്രസ് കടന്ന് പോകുന്നതിന് മുമ്പ് ഇയാളും സുഹൃത്തും പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത്. എന്നാൽ, അപകടമൊന്നും സംഭവിച്ചി​ല്ല. ട്രെയിൻ പോയതോടെ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ ആണ് പ്രതി പിടിയിലായത്. ജോലി അന്വേഷിച്ചാണ് അഖില്‍ ജോണ്‍ മാത്യു കാസര്‍കോട് എത്തിയതത്രെ. ചോദ്യം ചെയ്യലിൽ കൗതുകത്തിനാണ് പാളത്തിൽ കല്ലുവെച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കാസർകോട് മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലുവെക്കുന്നതും വർധിച്ചുവരുന്നതിനാൽ മേഖലയിൽ റെയിൽവെ പൊലീസും ആർ.പി.എഫും പരിശോധന കർശനമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം തീവണ്ടിക്ക് നേരെ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കണ്ണൂർ യെശ്വന്ത്പൂർ എക്സ്പ്രസിനു നേരെയാണ് ഉപ്പളയിൽ കല്ലേറുണ്ടായത്. വടകര സ്വദേശനിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുകയാണ്.

Show Full Article
TAGS:stone on rail track railway tracks Arrest 
News Summary - Youth arrested for placing stones on railway tracks
Next Story