എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsഅഭിരാം മോഹൻ,
മുഹമ്മദ് റഷീദ്
കേണിച്ചിറ: എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. ഇരുളം വാകേരി മരുത്തോളിൽ വീട്ടിൽ അഭിരാം മോഹൻ (19), മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടിൽ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് 1.13 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 35 ജി 4013 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റിയിൽ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. കേണിച്ചിറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.ജി. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാഗേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.