Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​രാത്രി പെൺകുട്ടിയു​ടെ...

​രാത്രി പെൺകുട്ടിയു​ടെ റൂമിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; ഫോൺ വിളിച്ച് വരുത്തിയ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി

text_fields
bookmark_border
​രാത്രി പെൺകുട്ടിയു​ടെ റൂമിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; ഫോൺ വിളിച്ച് വരുത്തിയ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി
cancel

താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. ഇതിനുപിന്നാലെ ആറംഗസംഘമെത്തി വീട്ടുകാരെ മർദിക്കുകയും വീട് തകർക്കുകയും ചെയ്ത് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിസ്ബാഹുലിനെയും സുഹൃത്തുക്കളായ അബൂബക്കർ അശ്മിൽ, വികെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർധരാത്രിയാണ് നാടകീയ സംഭവങ്ങൾ അര​ങ്ങേറിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് വീട്ടുകാർ അറിയാതെ യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഈ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിട്ടു. ഇതിനിടെ, ഇയാൾ തന്റെ സുഹൃത്തുക്കളെ ഫോൺവിളിച്ചു വരുത്തുകയായിരുന്നു. ആറംഗസംഘം വീട്ടിലേക്ക് എത്തി പെൺകുട്ടിയുടെ വീട്ടുകാരെ മർദിച്ച് വീട് തകർത്ത് യുവാവിനെ ബലംപ്രയോഗിച്ച് ഇവിടെ നിന്നും കൊണ്ടുപോയി.

ബൈക്കുകളിൽ എത്തിയ സംഘത്തിന് തിരികെ പോകുമ്പോൾ എല്ലാ ബൈക്കുകളും കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഈ ബൈക്കുകൾ നാട്ടുകാർ ഇടപെട്ട് പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. മിസ്ബാഹുലിനെതി​രെ പോക്സോ നിയമം അനുസരിച്ചും അക്രമം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുവാവിനെ കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്ക് യാതൊരു ധാരണയും ഇല്ല എന്നാണ് പറയുന്നത്. ശബ്ദം കേട്ട് എണീറ്റപ്പോഴാണ് യുവാവ് വീട്ടിലേക്ക് വന്ന കാര്യം അറഞ്ഞത്.

Show Full Article
TAGS:POCSO abduction Crime News Kerala News 
News Summary - പെൺകുട്ടിയു​ടെ റൂമിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു
Next Story