Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2026 1:03 PM GMT Updated On
date_range 11 Jan 2026 1:03 PM GMTമാഹി ബൈപാസിൽ വാഹനാപകടം; വടകര മണിയൂർ സ്വദേശി മരിച്ചു
text_fieldsListen to this Article
ന്യൂമാഹി: മാഹി ബൈപാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടകര മണിയൂർ മുടപ്പിലാവിൽ മീത്തലെ വന്മേരി വീട്ടിൽ അഖിൽ (31) ആണ് മരിച്ചത്. ചെണ്ട വാദ്യം കലാകാരനാണ്. തലശേരി മാടപ്പീടികക്ക് സമീപം ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
അഖിൽ സഞ്ചരിച്ച ഇരുചക്ര വാഹനവും ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും തമ്മിൽ ഇടിച്ചാണ് അപകടം. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
പരേതനായ മോഹനന്റെയും രാധയുടെയും മകനാണ്. ഭാര്യ: ശ്യാമിലി (തിരുവള്ളൂർ തുരുത്തി). മകൻ: ആർധിക്. സഹോദരങ്ങൾ: ഷിഖിൽ, രമ്യ. സംസ്കാരം പിന്നീട്.
Next Story


