Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂ​ട്ട​ർ അപകടത്തിൽ...

സ്കൂ​ട്ട​ർ അപകടത്തിൽ പ്ര​തി​ശ്രു​ത​ വ​ധുവിന് ദാ​രു​ണാ​ന്ത്യം; അപകടം പുതിയ ജോലിയിൽ പ്രവേശിച്ച ഉടൻ

text_fields
bookmark_border
സ്കൂ​ട്ട​ർ അപകടത്തിൽ പ്ര​തി​ശ്രു​ത​ വ​ധുവിന് ദാ​രു​ണാ​ന്ത്യം; അപകടം പുതിയ ജോലിയിൽ പ്രവേശിച്ച ഉടൻ
cancel

ശാസ്താംകോട്ട: സ്കൂൾ ബസ് ഇടിച്ച് പ്ര​തി​ശ്രു​ത​ വ​ധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂർ സ്വദേശി എ. അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബർ 19ന് വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ബാ​ങ്കി​ല്‍ ക്ല​ര്‍​ക്ക് ആ​യി​ നി​യ​മ​നം ല​ഭി​ച്ചത്.

ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിൽ ഇന്ന് രാവിലെ 9.45നാണ് അപകടം നടന്നത്. ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്കൂൾ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോ​ഡി​ല്‍ ഉ​ര​ഞ്ഞ് നീ​ങ്ങി​യ സ്‌​കൂ​ട്ട​ര്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു.

തൊടിയൂർ ശാരദാലയം വീട്ടിൽ ബി. മോഹനന്റെയും ടി. അജിതയുടെയും മകളാണ് അഞ്ജന. മൃതദേഹം പുന്നമുട് എം.ടി.എം. ഹോസ്പിറ്റൽ മോർച്ചറിയിൽ.

Show Full Article
TAGS:scooter accident Accident Death Kerala News Malayalam News 
News Summary - youth dies in scooter accident
Next Story