Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേ​ങ്ങ...

തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; ലഭിച്ചത് നാലാംനാൾ, കാണാതായ സ്ഥലത്തിന് 100 മീറ്റർ അകലെനിന്ന്

text_fields
bookmark_border
തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; ലഭിച്ചത് നാലാംനാൾ, കാണാതായ സ്ഥലത്തിന് 100 മീറ്റർ അകലെനിന്ന്
cancel

പേരാവൂർ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിലിൽ കാഞ്ഞിരപുഴ സന്‍വിസ് സ്റ്റേഷന് പിറകുവശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് 100 മീറ്ററോളം അകലെയാണിത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെടുത്തത്.

വ​യ​ൽ​പീ​ടി​ക പ​രേ​ത​നാ​യ ഇ​ബ്രാ​ഹീ​മി​ന്റെ​യും ആ​സി​യ​യു​ടെ​യും മ​ക​നാ​യ വി.​പി. ഹ​നീ​ഫ കൊ​ട്ടം​ചു​ര​ത്തെ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. ജ്യേ​ഷ​ഠ​ൻ അ​ലി, അ​നു​ജ​ൻ ആ​രി​ഫ് എ​ന്നി​വ​ർ വി​ദേ​ശ​ത്താ​ണ്. ഹ​സീ​ന, അ​ൻ​സീ​ന എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്. ഉ​മ്മ സ​ഹോ​ദ​രി​യു​ടെ കൂ​ടെ​യാ​ണ്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പു​ഴ​യി​ലൂ​ടെ ഒ​ഴു കി​വ​രു​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. തേ​ങ്ങ​യി​ടാ​ൻ അ​ര​യി​ൽ പ്ലാ​സ്റ്റി​ക്‌ ചാ​ക്ക് കെ​ട്ടി​യി​രു​ന്നു. ഇ​താ​കാം അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ. സീ​മ, ഡെ​പ്യൂട്ടി ​ത​ഹ​സി​ൽ​ദാ​ർ ബി​ജി ജോ​ൺ, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യ റോ​യ് ചാ​ക്കോ, എം. ​രാ​ജീ​വ​ൻ, പേ​രാ​വൂ​ർ ഡി​വൈ.​എ​സ്.​പി. പി. ​ച​ന്ദ്ര​മോ​ഹ​ന​ൻ, അ​ഗ്നി​ര​ക്ഷ​നി​ല​യം ഓ​ഫിസ​ർ കെ.​എ. ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ നടന്നത്.

Show Full Article
TAGS:Found Dead drowned 
News Summary - Youth drowns while collecting coconuts from river found dead
Next Story