Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് മുഖത്ത്...

കാസർകോട് മുഖത്ത് വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
കാസർകോട് മുഖത്ത് വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയിൽ
cancel

കാസർകോട്: ദുരൂഹസാഹചര്യത്തിൽ മുഖത്ത് വെടിയേറ്റ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. മഞ്ഞക്കൽ കാട്ടിപ്പളം ഹൗസിൽ മൊയ്തുവിൻ്റെ മകൻ ഹൈദരലി (27) ആണ് കൊല്ലപ്പെട്ടത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ കാട്ടിപ്പളം ബോറിന് സമീപത്തെ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്.

ഗ്രൗണ്ടിൽ സ്കൂട്ടറിൽനിന്ന് വീണുകിടക്കുന്ന നിലയിൽ രാത്രി 12.10ഓടെ സുഹൃത്തായ പി.കെ. മുഹമ്മദ് റമീസ് ആണ് ഹൈദരലിയെ ആദ്യം കണ്ടത്. തുടർന്ന് മറ്റൊരു സുഹൃത്തായ അജീറിനെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അജീറിന്റെ കാറിൽ ഹൈദരലിയെ ചെർക്കള പൊവ്വലിലെ സി.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഘം ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് ചെയ്തു.

സംഭവസ്ഥലം പരിശോധിച്ച പൊലീസ്നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള നാടൻ തോക്ക് കണ്ടെടുത്തു. റമീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ആദൂർ പൊലീസ് മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.എൻ.എസ്.എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Found Dead gunshot Crime Kerala News 
News Summary - Youth found dead with gunshot wound to face in Kasaragod
Next Story