Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിടിച്ച് യുവാവ്...

കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
cancel

പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച

പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഇരുവരും കൊല്ലത്തെ ഖാദിസിയ കോളജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. അവിടെനിന്നും മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി റോഡരികിലൂടെ നടന്നു പോകവെ പെരുമ്പ പെട്രോൾപമ്പിടുത്തുവെച്ച്, പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചുവെങ്കിലും ഷാഹിദിനെ രക്ഷിക്കാനായില്ല. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരത്തും പാലം എസ്.എസ്.എഫ് യൂനിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്.

മരിച്ച ഷാഹിദ് മയ്യിൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.


Show Full Article
TAGS:Car Accident Accident Death Hit and Run 
News Summary - Youth killed in car collision, one critically injured
Next Story