ഓൺലൈൻ തട്ടിപ്പ്, നിങ്ങളാവരുത് അടുത്ത ഇര
text_fieldsന്യൂജൻ തട്ടിപ്പുകളിൽനിന്ന് നിങ്ങൾ ഇനിയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജാഗ്രതാ നിർദേശമായിരുന്നു. എന്നിട്ടും നിങ്ങൾ സ്കാൻ ചെയ്തെങ്കിൽ ഭാവിയിൽ നിങ്ങൾ ഇത്തരം നിർദേശങ്ങളിൽ അതി ജാഗ്രത പാലിക്കേണ്ടിയിരുന്നു. ക്യു ആർ കോഡ് സ്കാൻ ചെയ്യും മുമ്പ് ജാഗ്രത വേണമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ചിലത് തട്ടിപ്പിന് വഴിവെക്കുമെന്നുള്ള നിർദേശങ്ങൾ പലപ്പോഴായി അധികൃതർ മുന്നറയിപ്പ് നൽകാറുണ്ട്. അവയിൽ പലതും നമ്മൾ ഗൗരവമായി ഉൾക്കൊള്ളുന്നില്ലെന്നതാണ് യാഥാർത്യം.
രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.
കാസർകോട്ട് താമസക്കാരനായ അന്യായക്കാരനെ 17-5-2024 മുതൽ 4-6-2024 വരെ ടെലഗ്രാം ചാറ്റ് ചെയ്തും ഫോൺ വഴിയും ഹോംബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 2,23,94,993 രൂപ അയച്ചതിൽ 87,125 രൂപ തിരികെ നൽകി ബാക്കി 2,23,07,868 രൂപ തട്ടിയെടുത്തു’. കണ്ണുമിഴിക്കണ്ട, വായിച്ചത് ശരിയാണ്, രണ്ട് കോടി 23 ലക്ഷം രൂപ. അതും 19 ദിവസത്തിനുള്ളിൽ. പണം നൽകിയതോ വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്യാനും. കേരളത്തിൽ ഒരു 42കാരന് പറ്റിയ ചതിയാണ്.
ഡ്രഗ്സ് ഉപയോഗിക്കുന്നോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് 20കാരി വിഡിയോ കാളിനുമുന്നിൽ നഗ്നയാകേണ്ടിവന്ന സംഭവവുമുണ്ട്. ഒരു എം.എൽ.എയുടെ വീട്ടിലെത്തിയത് മകൾ അറസ്റ്റിലാണെന്ന് പറഞ്ഞുള്ള കാൾ.
ഇങ്ങനെയൊക്കെ നടക്കുമോ? ഇവർക്കൊന്നും ഇത്ര ബുദ്ധിയില്ലേ, എത്ര കേട്ടാലും പഠിക്കില്ലേ... ഓരോ കേസ് കേൾക്കുമ്പോഴും പലരുടെയും ചോദ്യമിതാണ്. ഇതല്ല, ഇതിനപ്പുറവും നടക്കും, നടക്കുന്നു എന്നാണ് സൈബർ വിദഗ്ധരുടെ മറുപടി. എല്ലാ ലോജിക്കുകളും മരവിച്ചുപോകുന്ന നിമിഷങ്ങളിലായിരിക്കും തട്ടിപ്പുകാർ നമ്മെ കുരുക്കിയിടുന്നത്.
പ്രഫഷനലുകൾ, ബിസിനസുകാർ, റിട്ട. സർക്കാർ ഉദ്യോഗസ്ഥർ, പ്രവാസികൾ, വീട്ടമ്മമാർ, വിദ്യാർഥികൾ... ഇരകളുടെ പട്ടിക നീളുന്നു. മാലാ പാർവതി, ഗീവർഗീസ് മാർ കൂറിലോസ്, ജെറി അമൽദേവ്... പ്രമുഖരും കൂട്ടത്തിലുണ്ട്. ഈ വർഷം ഒക്ടോബർ വരെ 31,019 സൈബർ തട്ടിപ്പുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്, നഷ്ടമായതോ 650 കോടിക്ക് മുകളിൽ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 2000ത്തോളം മാത്രം, പണം ലഭിച്ചത് വളരെ കുറവും. രൂപം മാറി വരുന്ന ന്യൂജൻ തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും ഡിസംബർ ലക്കം വായിക്കാം.
സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500