സ്ത്രീക്ക് പുരുഷനെക്കാൾ പരിമിതിയുണ്ടെന്ന് പറയാൻ നേതാക്കൾക്കുപോലും മടിയില്ലാത്ത കാലം -ലതിക സുഭാഷ്
text_fieldsലതിക സുഭാഷ് (വനം വികസന കോർപറേഷൻ ചെയർപേഴ്സൻ). ചിത്രം: നിഷാദ് ഉമ്മർ
സ്ത്രീക്ക് പുരുഷന്മാരെക്കാൾ ഒരുപാട് പരിമിതിയുണ്ടെന്ന് പരസ്യമായി പറയാൻ നേതാക്കൾക്കുപോലും ഒരു മടിയുമില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
പെണ്ണുങ്ങൾ പെണ്ണുങ്ങളായി തന്നെയിരിക്കണമെന്ന് പറയുമ്പോൾ വ്യസനിക്കുകയോ പിന്മാറുകയോ ചെയ്യരുത്.
കവി ജി. ശങ്കരക്കുറുപ്പിന്‍റെ സൂര്യകാന്തിപ്പൂവിനെക്കുറിച്ചുള്ള കവിതയിലെപ്പോലെ, പരനിന്ദയിൽ ചൂളിപ്പോകാതെ സൂര്യന്‍റെ പോലും മനസ്സിൽ ചലനമുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഇച്ഛാശക്തിയിലൂടെ തെളിയിച്ച സൂര്യകാന്തിപ്പൂക്കളായി നമ്മുടെ കുട്ടികൾ മാറണം.
പറയാനുള്ളത് പറയണം, പ്രതികരിക്കണം, പ്രതിരോധിക്കേണ്ടിടത്ത് അതിനു സാധിക്കണം. അതിനു യുവതലമുറയെ പ്രാപ്തമാക്കണം.
(ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)