സ്വന്തം കഴിവുകൊണ്ട് നേട്ടം കൊയ്തവരാണ് ഉന്നത നിലയിലെത്തിയ ഓരോ സ്ത്രീയും -നിമ സുലൈമാൻ
text_fieldsനിമ സുലൈമാൻ (ഹൈലൈറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ). ചിത്രം: പി. അഭിജിത്ത്
ഒരു ബിസിനസ് തുടങ്ങുക എന്നാൽ റിസ്കെടുക്കാൻ തയാറാവുക എന്നതാണ്. മുന്നേറാനുള്ള കഴിവ് നമ്മളിൽ ഓരോരുത്തരിലുമുണ്ട്. അത് തിരിച്ചറിഞ്ഞ് മുന്നേറുകതന്നെ വേണം.
സ്വന്തം കഴിവുകൊണ്ട് നേട്ടം കൊയ്തവരാണ് ഇന്ന് ഉന്നത നിലയിലെത്തിയ ഓരോ സ്ത്രീയും. നമ്മുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാൻ കഴിയുന്നവർക്ക് മാത്രമേ നല്ല ലീഡറാകാൻ കഴിയൂ.
ഒരു സുപ്രഭാതത്തിൽ എല്ലാ നേട്ടങ്ങളും വന്നുചേരുന്നതല്ല. നിരന്തര കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും മാത്രമേ വിജയത്തിലെത്തൂ.
നമ്മളെന്ത് തീരുമാനമെടുത്താലും എന്തു കൊണ്ട് ആ തീരുമാനം എന്ന ചോദ്യത്തിന് ഉത്തരമുണ്ടാവണം. മുൻകാലങ്ങളെ അപേക്ഷിച്ച് ഏതു സാഹചര്യത്തിലും ജോലിയും പഠനവും തുടരുന്ന സ്ത്രീകളാണ് ഇന്നു കൂടുതലുള്ളത്.
(മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)