സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പെൺകുട്ടികൾക്ക് സന്തോഷവും ലഭിക്കുന്നു -ഷെർലി റെജിമോൻ
text_fieldsഷെർലി റെജിമോൻ (സംരംഭക, ഫാഷൻ ഡിസൈനർ). ചിത്രം: ബൈജു കൊടുവള്ളി
സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീസുരക്ഷയും തമ്മിൽ ബന്ധമുണ്ട്. ബിസിനസിൽ ആത്മവിശ്വാസം പ്രധാനമാണ്. സാമ്പത്തിക സ്വാതന്ത്ര്യമുള്ള കാലവും ഇല്ലാത്ത കാലവും തനിക്കുണ്ടായിട്ടുണ്ട്.
പണമുണ്ടാക്കുന്നതിലൂടെ വെറും സ്വാതന്ത്ര്യം മാത്രമല്ല, നമ്മൾ സമ്പാദിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങൾക്കായി ചെലവഴിക്കുമ്പോൾ കിട്ടുന്ന ആനന്ദവും കൂടിയാണ്.
മുമ്പ് കല്യാണത്തിന് സാരി തെരഞ്ഞെടുക്കുന്നത് മാതാപിതാക്കളായിരുന്നു. ഇന്ന് അവർ മാറിയിരിക്കേണ്ടി വരുന്നു, കാരണം എല്ലാം വധൂവരന്മാരാണ് തീരുമാനിക്കുന്നത്.
യുവതലമുറ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന്‍റെ അടയാളമാണത്. എല്ലാവരും വിദ്യാഭ്യാസം നേടുന്നതു പോലും സാമ്പത്തിക സ്വയം പര്യാപ്തതക്കുവേണ്ടിയാണ്.
(എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)